മനാമ: സ്വദേശിയുടെ അടിയേറ്റ് കാസര്‍കോട് സ്വദേശിക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഉമ്മുല്‍ഹസം അസീല്‍ സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തുള്ള പള്ളി കോമ്പൗണ്ടില്‍ വെച്ചാണ് മുനീര്‍ എന്നയാള്‍ക്ക് അടിയേറ്റത്. പള്ളിയില്‍ നമസ്കാരത്തിന് മുമ്പായി ബാത്ത്റൂമിലേക്ക് കയറുമ്പോള്‍ അത് പൂട്ടിയ നിലയിലായിരുന്നു. ഉള്ളില്‍ ആളുണ്ടെന്ന് മനസിലായ മുനീര്‍ പുറത്ത് കാത്തുനിന്നു. 15 മിനിറ്റ് കഴിഞ്ഞ ശേഷം വീണ്ടും വാതില്‍ മുട്ടിയത് സ്വദേശിയെ പ്രകോപിപ്പിക്കുകയായിരുന്നു. ഇയാള്‍ പുറത്തുവന്ന ശേഷം മുനീറിനോട് അപമര്യാദയായി പെരുമാറുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അടിയേറ്റ് അവശനായ മുനീറിനെ സുഹൃത്തുക്കളാണ് സല്‍മാനിയ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദിച്ച ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. 15 വര്‍ഷത്തിലേറെയായി ഉമ്മുല്‍ഹസം ഭാഗത്ത് കുടിവെള്ളം എത്തിക്കുന്ന ജോലി ചെയ്താണ് മുനീര്‍ ജീവിക്കുന്നത്. ഇത്തരം സംഭവം പതിവുള്ളതല്ളെങ്കിലും മര്‍ദനം വലിയ ഷോക്കായി പോയെന്ന് മുനീര്‍ പറഞ്ഞു. കേസ് കൊടുത്തതിനാല്‍, നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.