മനാമ: പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ ‘വോയ്സ് ഓഫ് പാലക്കാടിന്‍െറ’ നേതൃത്വത്തില്‍ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ഓണസദ്യയില്‍ 700ഓളം പേര്‍ പങ്കെടുത്തു.
നാട്ടില്‍ നിന്നത്തെിയ ദേവന്‍ നമ്പൂതിരിയാണ് 23 വിഭവങ്ങളും രണ്ടു പായസവുമായുള്ള സദ്യ ഒരുക്കിയത്. ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കമ്മിറ്റി ഭാരവാഹിയായ ഇഖ്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ശശി പുളിക്കശേരിയുടെ സംഗീത കച്ചേരിയും അരങ്ങേറി. വയലിനില്‍ ജയകുമാറും മൃദംഗത്തില്‍ സജീവും അകമ്പടി സേവിച്ചു.
പരിപാടികള്‍ക്ക് പ്രസിഡന്‍റ് ദീപക് മേനോന്‍, സെക്രട്ടറി വിനോദ്, ചീഫ് പാട്രണ്‍ ശ്രീധരന്‍ തേറമ്പില്‍, പ്രോഗ്രാം കണ്‍വീനര്‍ കേശവ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.