മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പിന് ബഹ്റൈനിലെ മാവേലിക്കര ഭദ്രാസന ഓര്‍ത്തഡോക്സ് അംഗങ്ങളുടെ കൂട്ടായ്മയായ ‘മന്ന’യുടെ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. സെഗയ റെസ്റ്റോറന്‍റ് പാര്‍ട്ടി ഹാളില്‍ നടന്ന പരിപാടിയില്‍ സെന്‍റ് മേരീസ് കത്തീഡ്രല്‍ സഹ വികാരി ഫാ.ജോഷ്വ എബ്രഹാം അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ടി.ഐ.വര്‍ഗീസ് സ്വാഗതം പറഞ്ഞു.
പ്രോഗ്രാം കണ്‍വീനര്‍ അലക്സ് ബേബി, സി.പി.വര്‍ഗീസ്, സോമന്‍ ബേബി, ജോണ്‍ ഐപ്പ്,ജോര്‍ജ് മാത്യു, കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാ.ജോഷ്വ എബ്രഹാം ഫാ.എബി ഫിലിപ്പിന് ‘മന്ന’യുടെ ഉപഹാരം കൈമാറി. ബഹ്റൈന്‍ എക്യൂമിനിക്കല്‍ സഭകളുടെ കൂട്ടായ്മയായ ‘കേരള ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലി’ന്‍െറ മീഡിയ സെല്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ഡിജു ജോണ്‍ മാവേലിക്കരക്ക് ഫാ.എബി ഫിലിപ്പ് ഉപഹാരം നല്‍കി. തുടര്‍ന്ന് ഫാ.എബി ഫിലിപ്പ് മറുപടി പ്രസംഗം നടത്തി. കണ്‍വീനര്‍ സജി ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.