മനാമ: സി.പി.ആര്‍.മോഷണം പോയ യുവാവിന്‍െറ ദുരിതം മൂന്നുവര്‍ഷത്തിന് ശേഷവും തീരുന്നില്ല. കോഴിക്കോട് കായണ്ണ സ്വദേശി ഷമീര്‍ ആണ് ദുരിതം അനുഭവിക്കുന്നത്. 2013ലാണ് ഷമീറിന്‍െറ സി.പി.ആര്‍.മോഷണം പോകുന്നത്. ഇയാള്‍ ജോലി ചെയ്തിരുന്ന ടൂബ്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കള്ളന്‍ കയറി മറ്റു പല സാധനങ്ങളും മോഷ്ടിച്ച കൂട്ടത്തില്‍ സി.പി.ആറും നഷ്ടപ്പെട്ടു.
മോഷ്ടാവിന്‍െറ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞതിനാല്‍ കേസിന് തുമ്പുണ്ടാവുകയും പ്രതികള്‍ പിടിയിലാവുകയും ചെയ്തു. എന്നാല്‍ എട്ടുമാസം കഴിഞ്ഞ് ഷമീറിനെ ‘സെയ്ന്‍’ കമ്പനിയില്‍ നിന്ന് വിളിച്ച്, ഫോണ്‍ വാങ്ങിയ വകയില്‍ 465 ദിനാര്‍ അടക്കാനുണ്ടെന്നും ഉടന്‍ പണം അടച്ചില്ളെങ്കില്‍ ട്രാവല്‍ ബാന്‍ വരുമെന്നും അറിയിച്ചു. ‘സെയ്ന്‍’ ഓഫിസിലത്തെി പരിശോധിച്ചപ്പോള്‍ തന്‍െറ മോഷണം പോയ സി.പി.ആറിനൊപ്പം വ്യാജ പാസ്പോര്‍ട് കോപ്പിയുണ്ടാക്കിയാണ് ഫോണ്‍ വാങ്ങിയതെന്ന് കണ്ടത്തെി. അന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കെ.ടി.സലീം ഉള്‍പ്പെടെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ കമ്പനിയുമായി ബന്ധപ്പെടുകയും സംഭവത്തിന്‍െറ നിജസ്ഥിതി ബോധിപ്പിക്കുകയും ചെയ്തു.
സി.പി.ആര്‍.മോഷണം പോയതുസംബന്ധിച്ച് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ രേഖയും ഹാജരാക്കി. അങ്ങനെയാണ് ഈ പ്രശ്നം ഒഴിവായത്. ഇതിനുശേഷം ഷമീര്‍ നാട്ടില്‍ പോയി ഈയടുത്ത് തിരിച്ചുവന്നപ്പോള്‍, ‘ബെറ്റല്‍കോ’യില്‍ നിന്ന് വിളിക്കുകയും ഫോണ്‍ എടുത്ത വകയില്‍ 285 ദിനാര്‍ അടക്കാനുണ്ടെന്ന് പറയുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ബഹ്റൈനില്‍ തിരിച്ചത്തെിയ ഷമീറിനെ കഴിഞ്ഞ ദിവസമാണ് ‘ബെറ്റല്‍കോ’യില്‍ നിന്ന് വിളിക്കുന്നത്.
ഇതോടെ, മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം തന്നെയാണ് ഒഴിയാബാധയായിരിക്കുന്നത് എന്ന നിഗമനത്തില്‍ ഷമീര്‍ എത്തി. ‘ബെറ്റല്‍കോ’ അധികൃതരോട് വിഷയം ബോധിപ്പിക്കാനാകുമെന്നും അവര്‍ ഇത് പരിഗണിക്കുകയും ചെയ്യുമെന്ന വിശ്വാസത്തിലാണ് യുവാവ്. സനദിനെ പച്ചക്കറി കടയിലാണ് ഷമീര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.