?.?.??.??. ????????? ????????? ??????????? ???????????????????????

പാലക്കാട് ഫെസ്റ്റ് ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്യും 

മനാമ: ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘പാലക്കാട് ഫെസ്റ്റ്’ ഈ മാസം 22ന് വൈകീട്ട് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
പരിപാടി ഷാഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹ്മ്മദ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. 
 ഇതോടനുബന്ധിച്ച് ജില്ലയില്‍ നിന്ന് പ്രവാസലോകത്ത് മികവ് തെളിയിച്ച കലാകാരനും സംരംഭകനും വിദ്യാര്‍ഥിക്കും ‘എക്സലന്‍സ്’ അവാര്‍ഡുകള്‍ നല്‍കും. ‘അമാദ്’ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പമ്പാവാസന്‍ നായര്‍ (ബിസിനസ്), വൈഷ്ണവ് ഉണ്ണി (വിദ്യാര്‍ഥി), യൂസഫ് കാരക്കാട് (പിന്നണി ഗായകന്‍) എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇതോടൊപ്പം നാലു പതിറ്റാണ്ടായി ബഹ്റൈന്‍ സാമൂഹിക മണ്ഡലത്തില്‍ സജീവമായ എം.പി.രഘുവിനെയും ആദരിക്കും.  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി ഷാഫി പറമ്പിലിന്‍െറ നേതൃത്വത്തിലുള്ള ‘സ്മാര്‍ട് പാലക്കാട്’ പദ്ധതിയുമായി സഹകരിക്കുന്നതിന്‍െറ ഒൗദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. തുടര്‍ന്ന് യൂസഫ് കാരക്കാടും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. വനിതകള്‍ക്കായി ‘മെഹന്ദി ഫെസ്റ്റും’ ഒരുക്കിയിട്ടുണ്ട്.  വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജ് മാത്യു, ജോജി ലാസര്‍, സല്‍മാനുല്‍ ഫാരിസ്, നിസാര്‍, ഷാജി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT