മനാമ: ‘കുടുംബ സൗഹൃദ വേദി’യുടെ ആഭിമുഖ്യത്തിലുള്ള ഓണം-ഈദ് ആഘോഷം അദ്ലിയ ബാംഗ്സാങ് തായ് റെസ്റ്റോറന്‍റില്‍ നടന്നു. പ്രസിഡന്‍റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ കെ.കെ.മാരാര്‍ ഉദ്ഘാടനം ചെയ്തു.
മലയാളികളുടെ ഓണം ഇന്ന് കച്ചവട സംസ്കാരത്തിന്‍െറ ഭാഗമായി മാറിയെന്നും, ഓണം ശരിയായ അര്‍ഥത്തില്‍ ഇപ്പോള്‍ ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണെന്നും കെ.കെ.മാരാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റത്തോടെ മനുഷ്യര്‍ തമ്മിലുള്ള ബന്ധം നഷ്ടമായി. തൊട്ടടുത്തുള്ള സുഹൃത്തിന്‍െറ വേദനഅറിയാന്‍ ശ്രമിക്കാതെ ലോകത്തിന്‍െറ ഏതോ കോണിലിരിക്കുന്ന അപരിചിതനുമായി സൗഹൃദം പങ്കിടാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍, ‘കുടുംബ സൗഹൃദ വേദി’യുടെ രണ്ടാമത് കലാസാഹിത്യ പുരസ്കാരം കെ.കെ.മാരാര്‍ക്ക് യു.എ.ഇ എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വിനീഷ് കുമാറും അവാര്‍ഡ് തുക ജേക്കബ് തേക്കുതോടും സമ്മാനിച്ചു.
ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, പി.ഉണ്ണികൃഷ്ണന്‍, ഐ.സി.ആര്‍.എഫ് സെക്രട്ടറി അജയകൃഷ്ണന്‍, ജോര്‍ജ് മാത്യു, സ്വാഗതസംഘം ചെയര്‍മാന്‍ ഒ.കെ.സതീഷ്, രക്ഷാധികാരി കെ.എം.അജിത് കുമാര്‍, വൈസ് പ്രസിഡന്‍റ് വി.സി ഗോപാലന്‍, സൗഹൃദവേദി സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, തോമസ് സൈമണ്‍,വനിതാ വിങ് പ്രസിഡന്‍റ് റീന രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ എബി തോമസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗണേഷ്കുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ എ.പി.ജി.ബാബു,രാജേഷ്കുമാര്‍, ഇസ്മായില്‍, ജോര്‍ജ് മാത്യു, പ്രമോദ് , രാജന്‍, അജി ജോര്‍ജ്,തോമസ് ഫിലിപ്പ്, വനിതാവിങ് സെക്രട്ടറി സൈറ പ്രമോദ്, ബബിന, ശുഭ അജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.