??????? ?????? ????????? ?????????????? ??????????????? ?????????????? ????????????????? ???????????????????? ???????????? ??????? ??????????? ??????? ??????

സെന്‍റ് മേരീസ് കത്തീഡ്രലിന്‍െറ നേതൃത്വത്തില്‍ ദ്വിദിന ക്ളാസ് നടത്തി 

മനാമ: സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈദ് അവധിയോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കും കൗമാരക്കാര്‍ക്കുമായി ദ്വിദിന ക്ളാസ് നടത്തി. ക്ളാസിന് കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസ് നേതൃത്വം നല്‍കി. ആദ്യ ദിനം നടന്ന പൊതുപരിപാടിയില്‍ കത്തീഡ്രല്‍ വികാരി ഫാ.എം.ബി. ജോര്‍ജ് അധ്യക്ഷനായിരുന്നു. സെക്രട്ടറി റെഞ്ചി മാത്യു സ്വാഗതം പറഞ്ഞു. സഹവികാരി ഫാ.ജോഷ്വ എബ്രഹാം, മലങ്കര ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.എബി ഫിലിപ്പ്, മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രസ്റ്റി ജോര്‍ജ് മാത്യു നന്ദി രേഖപ്പെടുത്തി.
 കുടുംബ സംഗമം ക്ളാസിന്‍െറ ആദ്യഭാഗത്തിന്  ജിജി തോംസണ്‍ നേതൃത്വം നല്‍കി. കുടുംബ ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പൂര്‍ണ വിശ്വസ്തരാകണമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം ഭാഗത്തിന് പ്രമുഖ കൗണ്‍സിലര്‍ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ നേതൃത്വം നല്‍കി. കുടുബത്തില്‍ മാതാപിതാക്കളും കുട്ടികളും പരസ്പര സ്നേഹത്തോടെ എങ്ങനെ ജീവിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു. രണ്ടാം ദിവസം ഏഴാം ക്ളാസ് മുതലുള്ള കുട്ടികള്‍ക്കായി നടത്തിയ സെഷനില്‍ 160 ഓളം പേര്‍ പങ്കെടുത്തു. ക്ളാസില്‍, കുട്ടികള്‍ മാതാപിതാക്കളോടും അധ്യാപകരോടും മുതിര്‍ന്നവരോടും എങ്ങനെ ഇടപെടണമെന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും പഠന രീതികള്‍, എഴുത്ത്, വായന, ഇന്‍റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. ക്ളാസിന് മുന്നോടിയായി എം.ജി.ഒ.സി.എസ്.എം. കുട്ടികള്‍ ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കി.  ‘സാള്‍ട്-16’ എന്ന പേരില്‍ നടന്ന പരിപാടിയുടെ കോഓഡിനേറ്റര്‍മാരായ മാത്യു വര്‍ഗീസ്, അനു കെ.വര്‍ഗീസ് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.