????? ???????????????? ????????????????????????? ?????????? ????????? ?????????????

ഹജ്ജ് തീര്‍ഥാടകര്‍ക്കായുള്ള  സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചു 

മനാമ: ബഹ്റൈന്‍ വിമാനത്താവളം വഴി ഹജ്ജിനായി പോകുന്നവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക സുരക്ഷാ കാമ്പയിന്‍ ആരംഭിച്ചു. 
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പോര്‍ട് സെക്യൂരിറ്റിയുടെ സഹകരണത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ആണ് ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 
അപ്രതീക്ഷിത സാഹചര്യങ്ങളില്‍ അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാവുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടികളെകുറിച്ചാണ് ബോധവത്കരണം നടത്തുന്നത്. ഇതിനായി പ്രത്യേക സംഘത്തെ വിമാനത്താവളത്തില്‍ നിയമിച്ചിട്ടുണ്ട്. ഇവര്‍ ഹാജിമാര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കുകയും ലഘുലേഖകള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. 
താമസസ്ഥലത്തും ഹജ്ജ്കര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഇടങ്ങളിലും തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട രീതി, തിരക്ക് ഒഴിവാക്കുനുള്ള മാര്‍ഗങ്ങള്‍, അത്യാഹിതഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാനടപടികള്‍ എന്നിവയാണ് പ്രത്യേകം പരിശീലനം സിദ്ധിച്ച സംഘം തീര്‍ഥാടകര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നത്. സുരക്ഷയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമാണെന്ന സന്ദേശമാണ് അധികൃതര്‍ ഈ കാമ്പയിനിലൂടെ നല്‍കാന്‍ ശ്രമിക്കുന്നത്. പല അപകടങ്ങളും അത്യാഹിതങ്ങളും ഉണ്ടാകാറുള്ളത് ചെറിയ അശ്രദ്ധയില്‍ നിന്നാണ്. 
ഗ്രൂപ്പ് കോഓഡിനേറ്റര്‍മാരുടെ സൗദി നമ്പറുകളും അക്കമഡേഷനിലെ നമ്പറുകളും എപ്പോഴും കയ്യില്‍ കരുതണം. കൂടാതെ സൗദി ഗവണ്‍മെന്‍റ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും സുരക്ഷാമുന്നറിയിപ്പുകളും കര്‍ശനമായി പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.