മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി.കഴിഞ്ഞ ദിവസം റഷ്യയിലത്തെിയ അദ്ദേഹത്തെ മോസ്കോ വിമാനത്താവളത്തില്‍ റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ഗറ്റിലവ് ഗെന്നഡി മിഖൈലോവിചിന്‍െറ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്വീകരിച്ചു. റഷ്യന്‍ ആര്‍ച് ബിഷപ് നിഫണ്‍ സെയ്കലി, റഷ്യയിലെ ബഹ്റൈന്‍ അംബാസഡര്‍ അഹ്മദ് അബ്ദുറഹ്മാന്‍ അസ്സാഅത്തി, ബഹ്റൈനിലെ റഷ്യന്‍ അംബാസഡര്‍ ഫാഗ്യൂവ് ഗരയോവ് , രണ്ട് എംബസികളിലെയും ഉന്നതോദ്യഗസ്ഥര്‍ എന്നിവരും എത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനുമായി രാജാവ് നയതന്ത്ര വിഷയങ്ങളില്‍ ചര്‍ച്ച നടത്തും. സന്ദര്‍ശനത്തെ നിരീക്ഷകര്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കികാണുന്നത്. ദേശീയവും അന്തര്‍ദേശീയവുമായ നിരവധി കാര്യങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്.
രാജാവിന്‍െറ റഷ്യന്‍ സന്ദര്‍ശനത്തില്‍ ബഹ്റൈന്‍ വിദേശനയത്തിന്‍െറ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ അലി സാലിഹ് അല്‍ സാലിഹ് വ്യക്തമാക്കി.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. വിവിധ മേഖലകളില്‍ യോജിച്ച വികസനപ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാന്‍ ഈ സന്ദര്‍ശനം കാരണമാകും. ഇതര രാഷ്ട്രങ്ങളോട് യോജിപ്പിന്‍െറയും സഹകരണത്തിന്‍െറയും നയസമീപനമാണ് ബഹ്റൈന്‍െറ ഭാഗത്ത് നിന്നും ഉണ്ടാവുക.
സന്ദര്‍ശനത്തിനിടെ വിവിധ വ്യാപാര-വാണിജ്യക്കരാറുകളില്‍ ഒപ്പ് വെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.