ദുബൈ: ജുമൈറ ബീച്ച് റെസിഡന്‍സിലെ കടല്‍ത്തീരത്തിന് മറ്റൊരു അലങ്കാരം കൂടി അണിയറയില്‍ ഒരുങ്ങുന്നു. കടലില്‍ പൊങ്ങിക്കിടക്കുന്ന ജലകേളീ പാര്‍ക്ക് ഈ മാസം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയുടെ ഒൗദ്യോഗിക ലോഗോയുടെ മാതൃകയിലാണ് കാറ്റ് നിറക്കാവുന്ന തരത്തിലുള്ള പാര്‍ക്ക് രൂപകല്‍പന ചെയ്തിരിക്കുന്നത്.
77 മീറ്റര്‍ നീളവും 33 മീറ്റര്‍ വീതിയുമാണുള്ളത്. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കില്‍ ഒരുസമയം 500 പേര്‍ക്കായിരിക്കും പ്രവേശം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്ന വിധത്തിലാണ് പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ലൈഫ് ഗാര്‍ഡുകള്‍ സദാസമയവും സേവന സന്നദ്ധരായുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.