മനാമ: വിദ്യാഭ്യാസരംഗത്തെ സമഗ്രമായ വികസനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്, ആംസ്റ്റര്‍ഡാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ‘ഇന്‍റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇവാലുവേഷന്‍ ഓഫ് എജുക്കേഷനല്‍ അച്ചീവ്മെന്‍റില്‍’ ബഹ്റൈന് അംഗത്വം ലഭിച്ചു. വിദ്യാഭ്യാസമന്ത്രാലത്തിന്‍െറ ഇംഗ്ളീഷ്, അറബി ഭാഷാ അധ്യയന രംഗത്തെ മികവ്, ഗണിതം, ശാസ്ത്രപഠനം എന്നീ മേഖലയില്‍ നടത്തിവരുന്ന അന്താരാഷ്ട്രനിലവാരത്തിലുള്ള പരീക്ഷകള്‍ എന്നിവ പരിഗണിച്ചാണ് ബഹ്റൈന് അംഗത്വം ലഭിച്ചത്. വിദ്യാഭ്യാസരംഗത്ത് കൃത്യമായ ആസൂത്രണത്തോടെ രാജ്യം 60 വര്‍ഷമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.മാജിദ് ബിന്‍ അലി അല്‍ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.