മനുഷ്യക്കടത്ത് തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടി ശില്‍പശാല

മനാമ: മനുഷ്യക്കടത്ത് തടയുന്നതിനും നിയമവിരുദ്ധ റിക്രൂട്മെന്‍റ് അവസാനിപ്പിക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിന് എല്‍.എം.ആര്‍.എ, യു.എന്നുമായി ചേര്‍ന്ന് ഡിപ്ളോമാറ്റ് റാഡിസണ്‍ ഹോട്ടലില്‍ ശില്‍പശാല സംഘടിപ്പിച്ചു.  എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി ഉദ്ഘാടനം നിര്‍വഹിച്ചു. 
വിവിധ റിക്രൂട്മെന്‍റ് ഏജന്‍സികളുടെ ചതിക്കുഴികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും മനുഷ്യക്കടത്ത് തടയുന്നതിനും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശില്‍പശാലയില്‍ 12 ഓളം രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യു.എന്‍ മേഖലാ ഓഫീസ് പ്രതിനിധികളും വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രങ്ങള്‍ മനുഷ്യക്കടത്ത് തടയുന്നതിന് സ്വീകരിച്ച നടപടി ക്രമങ്ങളും നിയമങ്ങളും ഇവര്‍ വിശദീകരിച്ചു. ജി.സി.സി രാഷ്ട്രങ്ങളില്‍ മനുഷ്യക്കടത്ത് തടയുന്നതിനും നിയമവിരുദ്ധ നിയമനം അവസാനിപ്പിക്കുന്നതിനും യോജിച്ച നീക്കം വേണമെന്നും ഇതിനായി സമഗ്ര നിയമം ആവിഷ്കരിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മനുഷ്യക്കടത്ത് തടയുന്നതിന് ശക്തമായ നീക്കങ്ങളാണ് ബഹ്റൈന്‍ നടത്തുന്നതെന്ന് ഉസാമ അല്‍ അബ്സി പറഞ്ഞു. മനുഷ്യക്കടത്ത് ഇരകളെ സംരക്ഷിക്കുന്നതിന് അഭയ കേന്ദ്രമൊരുക്കാനും ബഹ്റൈന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.