????????-?????? ???????? ?????????? ??????????? ??????????????? ??????????????? ????? ??????????????????????? ??????

വ്യാപാരബന്ധത്തിലെ പുരോഗതി ലക്ഷ്യമിട്ട്  ബഹ്റൈന്‍-ഇന്ത്യ വാരാചരണം

മനാമ: ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ബഹ്റൈന്‍-ഇന്ത്യ വാരാചരണ’ത്തിന് ഡിസംബര്‍ ഒന്നുമുതല്‍ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 
വ്യാപാരരംഗത്ത് ഇരുരാജ്യങ്ങളിലേയും കമ്പനികള്‍ തമ്മില്‍ മെച്ചപ്പെട്ട സഹകരണം ഉറപ്പാക്കാനും നിക്ഷേപസാധ്യതകള്‍ക്ക് വഴിയൊരുക്കാനും സഹായകമാകുന്ന ഉന്നതതല ‘ബിസിനസ്-ടു-ബിസിനസ്’ എക്സിബിഷന്‍ ഇതോടനുബന്ധിച്ച് നടക്കും. ഡിസംബര്‍ ഒന്ന്,രണ്ട് തിയതികളില്‍ ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററിലാണ് എക്സ്പോ നടക്കുന്നത്. 
ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്, ഇന്ത്യന്‍ എംബസി, ബഹ്റൈന്‍ വ്യവസായ,വാണിജ്യ, ടൂറിസം മന്ത്രാലയം എന്നിവയുടെ പിന്തുണയോടെ നടക്കുന്ന പ്രദര്‍ശനവുമായി ദ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട് ഓര്‍ഗനൈസേഷന്‍സ്, ഇന്ത്യന്‍ ബിസിനസ് ചേംബര്‍, ബഹ്റൈന്‍ ഇക്കണോമിക് ഡവലപ്മെന്‍റ് ബോര്‍ഡ്, തംകീന്‍, ഇന്ത്യയിലെ ബഹ്റൈന്‍ എംബസി എന്നിവയും സഹകരിക്കും. 
ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനം കഴിഞ്ഞ ദിവസം ന്യൂ ഡല്‍ഹിയില്‍ നടന്നിരുന്നു. ഇതില്‍ ഇന്ത്യയിലെ ബഹ്റൈന്‍ എംബസി ഡെപ്യൂട്ടി അംബാസഡര്‍ മറാം അല്‍ സാലിഹ് പങ്കെടുത്തു. ഇന്ത്യയിലെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT