??????? ????????? ???????????? ????? ????????? ?????????? ??????? ????????? ??????????? ??????? ??.????????????

വിദ്യാരംഭം : അക്ഷരമധുരം നുണഞ്ഞ് കുരുന്നുകള്‍ 

മനാമ: ആദ്യക്ഷര മധുരം നുകര്‍ന്ന് നിരവധി കുരുന്നുകള്‍ ബഹ്റൈനില്‍ വിദ്യാരംഭം കുറിച്ചു. 
ബഹ്റൈന്‍ കേരളീയ സമാജം, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി, കേരള സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍, ഗുരുദേവ സോഷ്യല്‍ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലും അറാദ് അയ്യപ്പക്ഷേത്രം, കാനു ഗാര്‍ഡന്‍ ക്ഷേത്രം, സെന്‍റ്മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് എന്നിവിടങ്ങളിലുമാണ് പ്രധാന ചടങ്ങുകള്‍ നടന്നത്. 
ബഹ്റൈനിലെ വിവിധയിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ ഏതാണ്ട് 300ലേറെ കുഞ്ഞുങ്ങളാണ് അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ആദ്യചുവട് വെച്ചത്.
കേരളീയ സമാജത്തിന്‍െറ ആഭിമുഖ്യത്തിലുള്ള നവരാത്രി മഹോത്സവത്തിനും വിദ്യാരംഭത്തിനും വന്‍ ഒരുക്കങ്ങളാണ് നടന്നത്. ഞായറാഴ്ച മുതല്‍ വിവിധ പരിപാടികള്‍ നടന്നു. ഞായറാഴ്ച വൈകീട്ട് പഞ്ചരത്ന കീര്‍ത്തനാലാപനവും വിവിധ നൃത്താധ്യാപകരുടെ നേതൃത്വത്തില്‍ നൃത്താഞ്ജലിയും നടന്നു. വനിതാവിഭാഗത്തിന്‍െറ നേതൃത്വത്തില്‍ ‘ഡാന്‍ഡി’യ നൃത്തവും സംഘടിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 68 കുട്ടികള്‍ക്ക് സംഗീതസംവിധായകന്‍ എം. ജയചന്ദ്രനും ഗായകന്‍ കാവാലം ശ്രീകുമാറും ആദ്യക്ഷരം കുറിച്ചു.
ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് പ്രാര്‍ഥനയോടെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി. പ്രശസ്ത കവിയും അധ്യാപകനുമായ പ്രഫ. മധുസൂദനന്‍ നായര്‍ ആണ് ഇവിടെ അക്ഷരം പകര്‍ന്നത്. 45 കുട്ടികള്‍ അരിയിലെഴുതി.
കേരള സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ അങ്കണത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ പ്രശസ്ത സംസ്കൃതപണ്ഡിതന്‍ ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കുട്ടികള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി. ആറ് കുട്ടികള്‍ പങ്കെടുത്തു. 
ഗുരുദേവ കള്‍ചറല്‍ സൊസൈറ്റിയില്‍ ഗായകന്‍ ജി. വേണുഗോപാലാണ് ഇത്തവണയും ആദ്യാക്ഷരം കുറിക്കാനത്തെിയത്. 120 കുട്ടികള്‍ പങ്കെടുത്തു. സംഗീത വിദ്യാര്‍ഥികളുടെ വിദ്യാരംഭവും നടന്നു. ജി. വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ നടന്ന ഗാനമേളയുമുണ്ടായിരുന്നു.
അറാദ് അയ്യപ്പ ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അനുഭവപ്പെട്ടത്. നവരാത്രിയുടെ പ്രത്യേക പൂജകളും വഴിപാടുകളും ചെയ്യുന്നതിനായി എത്തിയ ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ സംഘാടകര്‍ പണിപ്പെട്ടു. സംസ്കൃതപണ്ഡിതനും പ്രഭാഷകനുമായ ഡോ. സാബു ശംഭു നമ്പൂതിരിയാണ് വിദ്യാരംഭ ചടങ്ങിന് നേതൃത്വം നല്‍കിയത്.
കാനു അയ്യപ്പക്ഷേത്രത്തില്‍ നടന്ന എഴുത്തിനിരുത്തിന് പൂജാരി നാരായണന്‍ നമ്പൂതിരി നേതൃത്വം നല്‍കി. ഇവിടെ അടച്ചുപൂജയും നടന്നിരുന്നു.
 സൗദിയില്‍ നിന്നും മറ്റും ചിലര്‍ വിദ്യാരംഭത്തിന് എത്തിയതായി വിവിധ കേന്ദ്രങ്ങളിലെ സംഘാടകര്‍ പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.