???????? ????? ??????????? ???????????????????????

സമസ്ത പഠനക്യാമ്പ് ഒക്ടോബര്‍  11, 12 തിയതികളില്‍

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി മുഹര്‍റം ആശൂറാ ദിനത്തോടനുബന്ധിച്ച് മനാമയില്‍ ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഒക്ടോബര്‍ 11, 12 തിയതികളില്‍ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പഠനക്യാമ്പില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാര്‍ മുഖ്യാതിഥിയായിരിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന ‘ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസോടെ’ ക്യാമ്പ് തുടങ്ങും. രാത്രി 8.30ന് ‘മയ്യിത്ത് പരിപാലനം’ എന്ന വിഷയത്തില്‍ ക്ളാസ് നടക്കും. ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുവരെ നീണ്ടു നില്‍ക്കുന്ന സെഷനില്‍ ഇസ്ലാമിക കര്‍മ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പഠന ക്ളാസുകള്‍ നടക്കും.
ഇതിനുപുറമെ, ഒക്ടോബര്‍ 14ന് രാത്രി നടക്കുന്ന കുടുംബ സംഗമത്തിലും പൊതുപരിപാടികളിലും വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാര്‍ പങ്കെടുക്കും. പഠന ക്ളാസില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 39128941, 33450553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. 
വാര്‍ത്താസമ്മേളനത്തില്‍ അത്തിപ്പറ്റ സൈതലവി മുസ്ലിയാര്‍, എസ്.എം.അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹംസ അന്‍വരി മോളൂര്‍, ശറഫുദ്ദീന്‍ മൗലവി, അശ്റഫ് അന്‍വരി, ശഹീര്‍ കാട്ടാമ്പള്ളി, അഷ്റഫ് കാട്ടില്‍പീടിക എന്നിവര്‍ പങ്കെടുത്തു.
സംഘാടകരായ ഖാലിദ് ഹാജി, ഉബൈദുല്ല റഹ്മാനി, ഇസ്മായില്‍ കാഞ്ഞങ്ങാട്, നവാസ് കൊല്ലം, യാസിര്‍ അറഫാത്ത്, മുഹമ്മദ് മോനു തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.