വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്തും –മന്ത്രി 

മനാമ: വയോജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് വ്യക്തമാക്കി. ലോകാരോഗ്യ സംഘടന ഒക്ടോബര്‍ ഒന്ന്്  അന്താരാഷ്ട്ര വയോജന ദിനമായി ആചരിക്കുന്നുണ്ട്. 
ഇതോടനുബന്ധിച്ച് ആരോഗ്യ മന്ത്രാലയം പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. സമൂഹത്തില്‍ വയോജനങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും അവരുടെ അവകാശങ്ങള്‍ ലഭ്യമാക്കാനും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും ശ്രമമുണ്ടാകണമെന്ന് അവര്‍ പറഞ്ഞു. വയോജന ദിനത്തില്‍ യു.എന്‍ സെക്രട്ടറിയുടെ പ്രസ്താവന ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.വയോജനങ്ങള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിന് ക്രിയാത്മകമായ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. 
വാര്‍ധക്യാവസ്ഥയെക്കുറിച്ച് സമൂഹം ശരിയായ കാഴ്ച്ചപ്പാട് ഉണ്ടാക്കിയെടുത്താല്‍ മാത്രമേ അവരെ പരിചരിക്കാനുള്ള സാഹചര്യമുണ്ടാകൂ. രാജ്യത്തെ സ്ത്രീകളുടെ ശരാശരി ആയുസ്സ് 1975ല്‍ നിന്നും 2013ലേക്കത്തെിയപ്പോള്‍  69.5 ല്‍ നിന്നും 77.3 ലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. പുരുഷന്മാരുടെ ആയുസ്സ് 65.6 ല്‍ നിന്നും 73.1 ലേക്കും ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 
എല്ലാ വികസിത രാജ്യങ്ങളിലും വൃദ്ധരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 
നിലവില്‍  65 വയസിന്  മുകളിലുള്ള വൃദ്ധരുടെ എണ്ണത്തേക്കാള്‍ മൂന്നിരട്ടിയായിരിക്കും 2050 ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവില്‍ ലോകത്ത് 60 വയസ് പിന്നിട്ട 700 ദശലക്ഷം ആളുകളുണ്ട്. 2050 ഓടെ ഇവരുടെ എണ്ണത്തില്‍ വന്‍ വര്‍ധയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.