?????? ????????????????? ??????? ????????? ?????? ???? ???????? ????? ?????? ???? ???? ???????? ?????????? ??????? ????????????????????

തീരപ്രദേശങ്ങള്‍ ജനങ്ങളുടേത് –മുഹറഖ് ഗവര്‍ണര്‍

മനാമ: തീരപ്രദേശങ്ങള്‍ ജനങ്ങളുടെ പൊതു സ്വത്താണെന്നും അത് കയ്യടക്കാന്‍ സ്വകാര്യ വ്യക്തികളെ അനുവദിക്കില്ലന്നും മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി വ്യക്തമാക്കി. 
തീര പ്രദേശങ്ങള്‍ മുഴുവന്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതില്‍ മുഹറഖിലെ ജനങ്ങള്‍ക്ക് സന്തോഷമുണ്ട്. നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് ബഹ്റൈനെന്നും സ്വന്തം താല്‍പര്യ പ്രകാരം ആര്‍ക്കും പൊതുസ്വത്ത് കയ്യേറാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ നേരത്തെ മുഹറഖ് തീരം ശുചീകരിച്ചിരുന്നു. 
ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതില്‍  മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു തീരപ്രദേശങ്ങള്‍ കയ്യടക്കിയവരെ ഒഴിപ്പിക്കാനും അത് തിരിച്ചെടുക്കാനും സാധിച്ചത് നിരന്തരമായ മാധ്യമ ഇടപെടലിന്‍െറ കൂടി ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീര പ്രദേശങ്ങളുടെ സംരക്ഷണത്തിനായി നടപടിയെടുത്ത പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അതിനിടെ, അല്‍ഘൗസ് കോര്‍ണിഷിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 
ശൈഖ് ഈസ ബിന്‍ സല്‍മാന്‍, ശൈഖ് ഹമദ് കോസ്വെകള്‍ക്കിടയിലുള്ള പ്രദേശം വികസിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. ഇത് പൊതുജനങ്ങള്‍ക്ക് ഒഴിവുവേളകള്‍ ചെലവഴിക്കാനുതകുന്ന പ്രദേശമാക്കി വികസിപ്പിക്കുമെന്ന് മുന്‍സിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫ പറഞ്ഞു. കോര്‍ണിഷ് പ്രദേശം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
ഇവിടെ കുട്ടികള്‍ക്കുള്ള കളിസ്ഥലം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്രമീകരിക്കും. ഈ മേഖലയിലുണ്ടായിരുന്ന 141 അനധികൃത കാബിനുകള്‍ പൊളിച്ച് നീക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.