മനാമ: പ്രായമേറിയവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ എളുപ്പം ലഭ്യമാക്കാന്‍ അവരുടെ വിവരശേഖരണം പൂര്‍ത്തിയാക്കണമെന്ന് അഭിപ്രായമുയര്‍ന്നു. നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സിലാണ് സമ്പൂര്‍ണ ഡാറ്റാബേയ്സ് വേണമെന്ന നിര്‍ദേശം മന്ത്രിസഭ മുമ്പാകെ സമര്‍പ്പിച്ചത്.
മന്ത്രാലയങ്ങളില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും രേഖകളും മറ്റും ലഭിക്കാന്‍ പ്രായമായവര്‍ പ്രയാസപ്പെടുന്നുവെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ പാര്‍പ്പിടം, വീട് റിപ്പയറിങ്, സാമൂഹിക സഹായങ്ങള്‍ തുടങ്ങിയവക്ക് ഇത്തരം രേഖകള്‍ സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്. ഇതില്‍ പലതും സര്‍ക്കാര്‍ വെബ്സൈറ്റായ www.bahrain.bhല്‍ ലഭ്യമല്ളെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ചിലത് ഇപ്പോഴും പ്രിന്‍റഡ് രൂപത്തിലാണുള്ളത്.
ഇത്തരം കാര്യങ്ങള്‍ക്കായി പ്രായമായവര്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് ഇത് ഡിജിറ്റലൈസ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു.10 മിനിറ്റ് തന്നെയുള്ള കാത്തിരിപ്പ് പലര്‍ക്കും താങ്ങാവുന്നതില്‍ കൂടുതലാണ്. അപ്പോള്‍ നാലുമണിക്കൂറൊക്കെ ഒരു അപേക്ഷക്കായി കാത്തിരിക്കുകയെന്നത് വലിയ പരീക്ഷണം തന്നെയാണെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് ബുഹമൂദിനെ ഉദ്ധരിച്ച് പ്രാദേശിക പത്രം പറയുന്നു. 60വയസിനുമുകളില്‍ പ്രായമുള്ളവരെ വീടുകളില്‍ സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കണം. ശേഷം അത് സര്‍ക്കാര്‍ സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യണം.
വിവരശേഖരണം പൂര്‍ത്തിയാകുന്നതോടെ, മികച്ച ഡാറ്റാബെയ്സിന് രൂപം നല്‍കാന്‍ സാധിക്കും. അതോടെ, സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനാകും. പ്രായമായവരുടെ സഹായങ്ങള്‍ക്കായുള്ള അലച്ചിലിന് അറുതിവരുത്താന്‍ ഇത് സഹായിക്കും.
വീട്ടിലത്തെി നല്‍കുന്ന സേവനം പ്രായമായവരോടുള്ള ബഹ്റൈനി സമൂഹത്തിന്‍െറ പരിഗണന വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍, സര്‍ക്കാര്‍ ഫീസുകളില്‍ 60 വയസിനുമുകളിലുള്ള ബഹ്റൈനികള്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കുന്നുണ്ട്.
60 വയസിന് മുകളിലുള്ളവര്‍ക്ക് ഏതെങ്കിലും സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള സഹായം ലഭിക്കേണ്ടതുണ്ട്്.
നിലവിലുള്ള ഡാറ്റാബെയ്സില്‍ വ്യക്തിവിവരങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍, അത് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഇ-ഗവണ്‍മെന്‍റ് അതോറിറ്റിക്ക് പരിശോധിക്കാവുന്നതാണ്.
അത് അധികൃതര്‍ തന്നെ കണ്ടുപിടിക്കുന്നതാണ് നല്ലത്. ഇക്കാര്യം വ്യക്തികളുടെ ചുമതലയാക്കേണ്ടതില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.