?????? ????? ???????????????? ??????

തമിഴ്നാട് സ്വദേശിയുടെ  ഫ്ളാറ്റില്‍ വന്‍ കവര്‍ച്ച 

മനാമ: തമിഴ്നാട് സ്വദേശികളായ കുടുംബം താമസിക്കുന്ന സിഞ്ചിലെ ഫ്ളാറ്റില്‍ വന്‍ കവര്‍ച്ച. ബെഡ്റൂമില്‍ സൂക്ഷിച്ച ലോക്കര്‍ അടക്കമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. 
വെള്ളിയാഴ്ച രാത്രി ഏഴുമണിക്ക് വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് സംഭവം.
സിഞ്ചിലെ ന്യൂ മില്ളേനിയം സ്കൂളിന് എതിര്‍വശത്തെ സുഡാനി ക്ളബ്ബിനു സമീപത്തെ ഫ്ളാറ്റിലെ രണ്ടാം നിലയില്‍ താമസിക്കുന്ന കോയമ്പത്തൂര്‍ സ്വദേശി സെന്തില്‍ കുമാറിന്‍െറ വീട്ടിലാണ് ഇന്നലെ കവര്‍ച്ച നടന്നത്. ലോക്കറില്‍  3000 ഡോളറും 600 ഗ്രാം സ്വര്‍ണവും ഉണ്ടായിരുന്നെന്ന് സെന്തില്‍ പറഞ്ഞു. 
പിറകില്‍ അറ്റകുറ്റപ്പണിക്കായി സ്ഥാപിച്ച സ്കഫോള്‍ഡിങ്ങിലൂടെ  ബാല്‍ക്കണിയില്‍ കയറി ജനല്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചതെന്ന് കരുതുന്നു. 
രാത്രി 12  മണിക്ക് വീട്ടുകാര്‍ മടങ്ങിയത്തെിയപ്പോഴാണ് വാതില്‍ തുറന്നിട്ടത് ശ്രദ്ധയില്‍ പെട്ടത്. 
ബെഡ്റൂമിലെ ലോക്കറുള്ള സ്ഥലം തുരന്ന നിലയിലും കണ്ടു. പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ്  സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു. 
ഈ ഭാഗത്ത് അടുത്തിടെ നടന്ന മൂന്നാമത്തെ കവര്‍ച്ചയാണ് ഇത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.