മനാമ: അപകടര രഹിത സൈക്ക്ള്‍ സവാരി സാധ്യമാക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബറ്റെല്‍കോ, മൈഗ്രന്‍റ് വര്‍കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ബോധവത്കരണം. സമൂഹത്തിന്‍െറ പിന്തുണയും പ്രോത്സാഹനവും അപകട രഹിത സൈക്ക്ള്‍ സവാരിക്ക് അനിവാര്യമാണെന്ന് ട്രാഫിക് ബോധവത്കരണ വിഭാഗം മേധാവി പറഞ്ഞു. പരിപാടിയുടെ ഭാഗമായി ലഘുലേഖകളും 400 ഓളം പേര്‍ക്ക് സൗജന്യമായി ഹെല്‍മെറ്റും വിതരണം ചെയ്തു. പോയ വര്‍ഷം സൈക്ക്ള്‍ അപകടങ്ങളില്‍ ഒമ്പത് പേര്‍ മരിച്ചതായി ട്രാഫിക് വിഭാഗം വ്യക്തമാക്കി. 33 വലിയ അപകടങ്ങളും 38 ചെറിയ അപകടങ്ങളുമാണ് പോയ വര്‍ഷം സൈക്ക്ള്‍ സവാരിക്കാര്‍ക്ക് ഉണ്ടായിട്ടുള്ളത്. റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം നേടാനും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുയര്‍ന്നു. സൈക്ക്ളുകളുടെ മുന്‍ ഭാഗത്തും പിന്‍ഭാഗത്തും റിഫ്ളക്റ്ററുകള്‍ ഘടിപ്പിക്കാനും യാത്രികരെ പെട്ടെന്ന് തിരിച്ചറിയുന്ന നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കാനും രാത്രികാലങ്ങളില്‍ ലൈറ്റ് ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.