മനാമ: മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.ചിത്രരചന (വാട്ടര്‍ കളര്‍, പെന്‍സില്‍), ഉപന്യാസ മത്സരം എന്നീ ഇനങ്ങളില്‍ ബഹറൈനിലെ വിവിധ മേഖലകളില്‍ നിന്നായി 200 ഓളം കുട്ടികള്‍ പങ്കെടുത്തു.
പരിപാടിയുടെ ഉദ്ഘാടനം ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ നിര്‍വഹിച്ചു. മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം പ്രസിഡന്‍റ് ബാബു കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഡോ.ഷെമിലി പി. ജോണ്‍,ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ജെയ്ഫര്‍ മെയ്ദനി, അഡ്വ. ലതീഷ് ഭരതന്‍, ഫോറം സെക്രട്ടറി തോമസ് സൈമണ്‍, അഷ്റഫ് മണിയൂര്‍, ഗാന്ധിജയന്തി ആഘോഷ കമ്മറ്റി കണ്‍വീനര്‍ ജേക്കബ് തോക്കുതോട്, അഡ്വ. പോള്‍ സെബാസ്റ്റ്യന്‍, സിന്‍സണ്‍ ചാക്കോ, സി.കെ.ബാബു, സന്തോഷ്, അജി ജോര്‍ജ്, ഫിലിപ്പ് തോമസ്, ജോര്‍ജ്ജ് മാത്യു, പി.എസ്.രജിലാല്‍ തമ്പാന്‍, സതീശന്‍, ജിമ്മി, രാജു ഇരിങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എബി തോമസ് സ്വാഗതവും അനില്‍ തിരുവല്ല നന്ദിയും പറഞ്ഞു.ഒക്ടോബര്‍ ഒന്നിന് ഇന്ത്യന്‍ ക്ളബ്ബില്‍ വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടിയില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. കോണ്‍ഗ്രസ് നേതാവ് കെ.പ്രവീണ്‍ കുമാറും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.