മനാമ: ഈസ്റ്റ് റിഫയില്‍ മലയാളിയെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി നൊച്ചുള്ളിയില്‍ മീത്തല്‍ ശശി (51) ആണ് മരിച്ചത്. താമസസ്ഥലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്തെിയത്. ഈസ്റ്റ് റിഫയിലെ റെസ്റ്റോറന്‍റില്‍ ജോലിക്കാരനാണ്. അഞ്ചുദിവസം മുമ്പാണ് ഇയാള്‍ ഈ റസ്റ്റോറന്‍റില്‍ ജോലിക്കത്തെിയത്. മുമ്പ് ഹമദ്ടൗണില്‍ കഫ്റ്റീരിയയിലായിരുന്നു ജോലി. ഭാര്യ: മാലതി. ഒരു മകനുണ്ട്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സ് മോര്‍ച്ചറിയില്‍. പത്തുദിവസത്തിനിടെ രണ്ടാമത്തെ മലയാളിയാണ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്യുന്നത്.
മുന്‍കാലങ്ങളെ അപേക്ഷിച്ച് ആത്മഹത്യാനിരക്കില്‍ കുറവുണ്ടായ വര്‍ഷമായിരുന്നു ഇത്. വടകര സ്വദേശി മനോഹരന്‍ പൂത്തോട്ടത്തിലി (51)നെയാണ് കഴിഞ്ഞ ആഴ്ച മനാമയിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെിയത്. പത്തുവര്‍ഷത്തോളമായി ബഹ്റൈനിലുള്ള ഇയാള്‍ ഒരു മിനറല്‍ വാട്ടര്‍ വിതരണ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
പ്രതികൂല സാഹചര്യങ്ങളിലുള്ള ജോലി, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, വീട്ടിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആരുമായും പങ്കുവെക്കാന്‍ സാധിക്കാത്തവരാണ് പലപ്പോഴും മരണം പോംവഴിയായി തെരഞ്ഞെടുക്കുന്നത്.
മുന്‍കാലങ്ങളില്‍ ആത്മഹത്യ ചെയ്ത പലര്‍ക്കും സൗഹൃദങ്ങള്‍ പോലും കുറവായിരുന്നെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.