മനാമ: കുട്ടിയെ നോക്കാനെന്ന പേരില്‍ ബഹ്റൈനിലത്തെിച്ച ശേഷം വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെട്ട യുവതി ഇന്നലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.ആലപ്പുഴ സ്വദേശിനിയാണ് തന്നെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്നതായി പരാതി ഉന്നയിച്ച് കഴിഞ്ഞ ദിവസം എംബസിയില്‍ അഭയം തേടിയത്.
നവംബര്‍ 14ന് മുംബൈ വഴിയാണ് യുവതി ബഹ്റൈനില്‍ എത്തുന്നത്. ഇവിടേക്കുള്ള വിസക്കായി കായംകുളം സ്വദേശിനി ഷംന എന്ന സ്ത്രീക്ക് 75,000 രൂപ കൊടുത്താണ് അവര്‍ വന്നത്.ബഹ്റൈനില്‍ ഗര്‍ഭിണിയായ മലയാളി സ്ത്രീയുടെയും കുട്ടിയുടെയും പരിചരണത്തിന് എന്ന് പറഞ്ഞാണ് ഷംന യുവതിയെ സമീപിച്ചത്. 30,000 രൂപ ശമ്പളവും വാഗ്ധാനം ചെയ്തു.
ഇവിടെ വിമാനമിറങ്ങിയശേഷം ദമ്പതികളുടെ ഫ്ളാറ്റിലേക്കാണ് പോയത്.
അവിടെ നിന്ന് ദിവസങ്ങള്‍ക്കകം തന്നെ വേശ്യാവൃത്തിക്കാണ് കൊണ്ടുവന്നതെന്ന് യുവതിക്ക് ബോധ്യപ്പെട്ടു.
ഇക്കാര്യം ദമ്പതികള്‍ തന്നെയാണ് പറഞ്ഞതെന്ന് അവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞിരുന്നു. സഹകരിച്ചാല്‍ നല്ല പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ധാനം. താല്‍പര്യമില്ളെന്നും തന്നെ തിരിച്ചയക്കണമെന്നും പറഞ്ഞതോടെ ഇവര്‍ മര്‍ദിച്ച് വീടിനകത്തിട്ട് പൂട്ടിയിരുന്നു.
പിന്നീട് സാഹസികമായാണ് യുവതി രക്ഷപ്പെട്ടത്. എംബസിയില്‍ നിന്ന് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ, യുവതിയെ കൊണ്ടുവന്നവര്‍ അത് അധികൃതര്‍ മുമ്പാകെ ഹാജരാക്കി.
ഇതോടെയാണ് ഇന്നലത്തെ ‘എയര്‍ അറേബ്യ’ വിമാനത്തില്‍ അവര്‍ നാട്ടിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.