മേഖലയുടെ സുരക്ഷ ചര്‍ച്ചയാകുന്ന സമ്മേളനത്തിന് തുടക്കമായി 

മനാമ: രണ്ടാമത് ജി.സി.സി സ്ട്രാറ്റജിക് സമ്മേളനത്തിന് കഴിഞ്ഞ ദിവസം ബഹ്റൈനില്‍ തുടക്കമായി. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ ചേര്‍ന്ന സമ്മേളനം വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു. ഈ മേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തരായ പണ്ഡിതരും രാഷ്ട്രീയ നേതാക്കളും ഗവേഷകരും പങ്കെടുത്തു. 
ജി.സി.സി രാജ്യങ്ങളിലെ സിവില്‍ സമൂഹം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് ‘ദിറാസാത്ത്’ പഠന കേന്ദ്രം സെക്രട്ടറി ഖാലിദ് ഇബ്രാഹിം അല്‍ഫദാല സംസാരിച്ചു. സമൂഹങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടത്തെുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവ് സാമ്പത്തികരംഗത്ത് മേഖല അനുഭവിക്കുന്ന വലിയ പ്രതിസന്ധിയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. എണ്ണ കേന്ദ്രീകൃത രാജ്യങ്ങള്‍ക്ക് ഇക്കാര്യം അവഗണിച്ച് മുന്നോട്ട് പോവുക അസാധ്യമാണ്. ഇത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും വളര്‍ച്ചയെ പിറകോട്ട് നയിക്കുകയും ചെയ്യും. 
മേഖലയെ എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിന് ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കേണ്ടതുണ്ടെന്നും അഭിപ്രായമുയര്‍ന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.