ഇന്ത്യന്‍ സ്കൂള്‍ മെഗാഫെയര്‍ റാഫ്ള്‍ ഡ്രോ: മെഗാ സമ്മാനം മലയാളിക്ക് 

മനാമ: ഇന്ത്യന്‍ സ്കൂള്‍ മെഗാ ഫെയറിനോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പില്‍ മെഗാ സമ്മാനമായി നല്‍കിയ  മിസ്തുബിഷി ഒൗട്ലാന്‍റര്‍ കാര്‍ സമ്മാനമായി ലഭിച്ചത് മലയാളിക്ക്. കൊല്ലം സ്വദേശിനിയും മിഡില്‍ ഈസ്റ്റ് സ്കൂളിലെ അധ്യാപികയുമായ റീന റാണി യോഹന്നാന്‍ ആണ് സമ്മാനത്തിന് അര്‍ഹയായത്.ഇന്ത്യന്‍ സ്കൂള്‍ പത്താംതരം വിദ്യാര്‍ഥിനിയായ ഏക മകള്‍ നേഹ ജുവലിന് സ്കൂളില്‍ നിന്ന് നല്‍കിയ കൂപ്പണിലാണ് (നമ്പര്‍: 093951) കാര്‍ സമ്മാനമായി ലഭിച്ചത്.നറുക്കെടുപ്പിലെ രണ്ടാം സമ്മാനമായ ലാപ് ടോപ്-പ്രാര്‍ഥന പ്രദീപ് (105367), മൂന്നാം സമ്മാനം റഫ്രിജറേറ്റര്‍ -കെ.ചന്ദ്രബോസ് (000002)എന്നിവര്‍ക്കും ലഭിച്ചു. മറ്റു സമ്മാനങ്ങള്‍ ലഭിച്ചവര്‍: 
എല്‍.ഇ.ഡി.ടി.വി-ലക്ഷ്മി നരസിംഹന്‍ (113056),വാഷിങ് മെഷീന്‍-ശ്രുതികല റെനീഷ (007734), സ്മാര്‍ട് ഫോണ്‍-ഹനാന്‍ മഹമൂദ് (136600), മൈക്രോവേവ് -ഷൈല മാമ്മന്‍ ( 098452),വാക്വം ക്ളീനര്‍-ലിജിന്‍ ജൈമോന്‍ (107013), ഫുഡ് പ്രൊസസര്‍-അരുണ്‍ (042872),വാച്ച്-ഇര്‍ഫാന്‍ ഇസ്മയില്‍ (114954). സമ്മാനത്തിന് അര്‍ഹരായവര്‍ കൂപ്പണും സി.പി.ആറുമായി സ്കൂള്‍ ഓഫിസുമായി ബന്ധപ്പെടണം. 
സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ വിജയികളെ പ്രഖ്യാപിച്ചു. കണ്‍വീനര്‍ ജി.കെ.നായര്‍ മറ്റു കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡോ.ഷെമിലി ജോണ്‍ നന്ദി രേഖപ്പെടുത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.