ഒ.ഐ.സി.സി ഗ്ളോബല്‍ കമ്മിറ്റി പുന:സംഘടന: സി.കെ.മേനോന്‍ പ്രസിഡന്‍റ്, രാജു കല്ലുംപുറം ജന. സെക്രട്ടറി

മനാമ: ഒ.ഐ.സി.സി ഗ്ളോബല്‍ കമ്മിറ്റി കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പുന$സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സി.കെ.മേനോന്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടരും. ബഹ്റൈന്‍ ദേശീയ പ്രസിഡന്‍റ് രാജു  കല്ലുംപുറത്തെ ജന.സെക്രട്ടറിയായി നോമിനേറ്റ് ചെയ്തു. ഒ.ഐ.സി.സി ചാര്‍ജുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രമഹ്ണ്യനാണ് ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറിയത്.
വിവിധ രാജ്യങ്ങളില്‍  നിന്നുള്ള  32 അംഗ ഗ്ളോബല്‍ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്‍റുമാര്‍: എം.ജി പുഷ്പാകരന്‍ (ദുബൈ), അഡ്വ.വൈ.എ.റഹിം (ഷാര്‍ജ ),അഹ്മദ് പുളിക്കന്‍ (ദമ്മാം), ഡോ.മനോജ് പുഷ്കര്‍ (അബൂദബി), ഡോ.കെ.സി ചെറിയാന്‍ (ഖത്തര്‍),ബേബി തങ്കച്ചന്‍ (മസ്കത്ത്), തോമസ് മാമന്‍ കണ്ണങ്കര (ഖത്തര്‍), സി.എ.അബ്ദുല്‍ ഹമീദ് (സൗദി), ജനറല്‍ സെക്രട്ടറിമാര്‍: കെ.എം.  ഷരീഫ് കുഞ്ഞ് (ജിദ്ദ), മഹാദേവന്‍ വല്ല്യാശ്ശേരി (ദുബൈ), ജോപ്പച്ചന്‍ തെക്കേക്കോട്ട് (ഖത്തര്‍), ട്രഷറര്‍: മജീദ് ചിങ്ങോലി (റിയാദ്), ഓര്‍ഗ.സെക്രട്ടറി:ശങ്കരപിള്ള കുമ്പളത്ത് (മസ്കത്ത്), സെക്രട്ടറിമാര്‍: അഡ്വ.ടി.കെ.ആഷിക് (ദുബൈ), എം.എ. ഹിലാല്‍ (കുവൈത്ത്), വി.കെ.സൈദാലി(ബഹ്റൈന്‍),ചന്ദ്രന്‍ കല്ലട (ദമ്മാം), ഷമീര്‍ എല്ലാത്ത്,റഷീദ് കൊളത്തറ (സൗദി), ഷാജി കുന്നിക്കോട്, കെ.എച്ച്.താഹിര്‍, ജിന്‍സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ (യു.കെ), കെ.സി.ഫിലിപ്പ് (ബഹ്റൈന്‍),സെന്‍ വി.നാഥ്(മസ്കത്ത്), അഷ്റഫ് മൂവാറ്റുപുഴ,ബഷീര്‍ അമ്പലായി (ബഹ്റൈന്‍), റസാക്ക് പൂക്കോട്ടൂര്‍,സന്തോഷ് കാപ്പില്‍ (ബഹ്റൈന്‍), ടി.എ നാസര്‍, ഗ്ളോബല്‍ കമ്മിറ്റി വക്താവ്: മന്‍സൂര്‍ പള്ളൂര്‍. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.