മനാമ: ബഹ്റൈനില്‍ പ്രവര്‍ത്തിച്ച ഭീകരസംഘം ഭൂഗര്‍ഭ അറകളില്‍ ഒരു ടണ്ണിലധികം വിദേശ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിച്ചിരുന്നതായി കോടതിയില്‍ വെളിപ്പെടുത്തല്‍. നുവൈദ്രാതിലെ വീടിനോട് ചേര്‍ന്ന ഡിപ്പോയില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടിയ സംഭവത്തില്‍ 11 ബഹ്റൈനികളുടെ വിചാരണ ഹൈക്രിമിനല്‍ കോടതിയില്‍ നടക്കുകയാണ്.
ഇവിടെ സ്ഫോടക വസ്തുനിര്‍മാണത്തിനായി ഒരു വര്‍ക്ഷോപ്പും പ്രവര്‍ത്തിച്ചിരുന്നു. പോയവര്‍ഷം സെപ്റ്റംബര്‍ 30നാണ് ഭീകരവിരുദ്ധ വേട്ടയുടെ ഭാഗമായി നടത്തിയ തെരച്ചിലില്‍ വന്‍ ആയുധശേഖരം പിടികൂടിയത്.
താന്‍ ഇറാന്‍ പിന്തുണയുള്ളതായി പറയപ്പെടുന്ന ‘അല്‍ അശ്തര്‍’ ഗ്രൂപ്പില്‍ ചേര്‍ന്നിരുന്നതായി 24വയസുള്ള ഒരു പ്രതി ചോദ്യം ചെയ്യവെ പബ്ളിക് പ്രൊസിക്യൂഷനോട് പറഞ്ഞു.
2011ല്‍ പൊലീസിനുനേര്‍ക്ക് ആക്രമണം നടത്തിയ കേസുകളില്‍ ഈ ഗ്രൂപ്പ് പ്രതിസ്ഥാനത്താണ്. വീട് വാടകക്കെടുക്കുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്തതായി ഇയാള്‍ പബ്ളിക് പ്രൊസിക്യൂഷന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി. ഇരുമ്പുകവചങ്ങള്‍ വരെ തകര്‍ക്കാവുന്ന തരം സ്ഫോടക വസ്തുക്കള്‍ ഇതിലുണ്ടായിരുന്നു.
20 ബോംബുകള്‍, 504 ഇതര സ്ഫോടക വസ്തുക്കള്‍, സ്ഫോടവസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 2,574 കിലോഗ്രാം അസംസ്കൃത വസ്തുക്കള്‍, നാല് എ.കെ.47 തോക്കുകള്‍, 958 വെടിയുണ്ടകള്‍, ആറ് കൈതോക്കുകള്‍, രണ്ട് സൈലന്‍സറുകള്‍ തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത്. രഹസ്യഅറ നിര്‍മിക്കാനായി രണ്ട് റൂമുകള്‍ കുഴിക്കുകയും ചെയ്തു. ബഹ്റൈനില്‍ ആക്രമണം നടത്താനായി ഇറാഖിലെ ഹിസ്ബുല്ല ക്യാമ്പില്‍ വെച്ച് പരിശീലനം ലഭിച്ചിരുന്നു. ഈ കേസില്‍ ഏഴുപ്രതികള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്. ഇവരുടെ അസാന്നിധ്യത്തിലാണ് വിചാരണ നടക്കുന്നത്.
കസ്റ്റഡിയിലുള്ളവര്‍, തങ്ങള്‍ ഭീകരഗ്രൂപ്പില്‍ പെട്ടവരല്ളെന്ന് പറഞ്ഞു. ആയുധം കൈവശം വക്കുകയോ സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ളെന്നും ചിലര്‍ പറഞ്ഞു. വിചാരണ മാര്‍ച്ച് 23ലേക്ക് മാറ്റി. 11 പ്രതികളില്‍ ഒരാള്‍ എഴുത്തുകാരനും മറ്റൊള്‍ ഡോക്ടറുമാണ്. ഇവര്‍ ഒളിവിലാണ്.
ഇതില്‍പെട്ട അഞ്ചുപേര്‍ക്ക് ഇറാന്‍െറ റവല്യൂഷനറി ഗാര്‍ഡ്സ് കോര്‍പ്സില്‍ നിന്നും ഹിസ്ബുല്ലയില്‍ നിന്നും പരിശീലനം ലഭിച്ചതായി ആരോപണമുണ്ട്.
ബഹ്റൈനിലെ ഇതര ഭീകരഗ്രൂപ്പുകള്‍ക്കും ഇവര്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും നല്‍കിയതായി കുറ്റാന്വേഷകന്‍ നേരത്തെ പ്രൊസിക്യൂട്ടര്‍ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.