മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ നിര്‍ദേശമനുസരിച്ച് മനാമയിലെ ഫാറൂഖ് മസ്ജിദിന് സമീപം കാര്‍പാര്‍ക്കിങ് ഏരിയയുടെ നിര്‍മാണം ആരംഭിച്ചതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയം അറിയിച്ചു.
വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രാലയം പ്രത്യേക താല്‍പര്യമെടുക്കുന്നുണ്ടെന്ന് മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് വ്യക്തമാക്കി.
ഫാറൂഖ് മസ്ജിദിന് സമീപമുള്ള ഭൂമി 59 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന രൂപത്തില്‍ ഒരുക്കാനാണ് പദ്ധതി തയാറാക്കിയത്. ഇവിടെ വൈദ്യുത വിളക്കുകളും സ്ഥാപിക്കും. പള്ളികള്‍, മഅ്തമുകള്‍, സ്കൂളുകള്‍, പൊതുജനങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ എന്നിവക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലമൊരുക്കും. കൂടാതെ വിവിധ പ്രദേശങ്ങളില്‍ റോഡ് വികസനത്തിന് സ്ഥലം അക്വയര്‍ ചെയ്യും.
2014-2015 കാലയളവില്‍ മൊത്തം 4220 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങുകള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയതായി മന്ത്രി പറഞ്ഞു. ഇതില്‍ 650 വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിങ് സ്ഥലം മാത്രം കാപിറ്റല്‍ ഗവര്‍ണറേറ്റ് പരിധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.