ഐ.വൈ.സി.സി. ‘സാന്ത്വനം’ പദ്ധതി : സഹായധനം വിതരണം ചെയ്തു 

മനാമ: ഐ.വൈ.സി.സി. ജീവകാരുണ്യ പ്രവര്‍ത്തന പദ്ധതിയായ ‘സാന്ത്വനം-2016’ ന്‍െറ ഭാഗമായി  മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പാലക്കാട് ജില്ലയിലെ തൃത്താലയില്‍ നടന്നു. ഇവിടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു വശം തളര്‍ന്നുകിടക്കുന്ന മുത്തു എന്ന യുവാവിന് ചികിത്സാ സഹായം നല്‍കി. തുക തൃത്താല എം.എല്‍.എ വി.ടി. ബലറാം കൈമാറി. ഇതോടനുബന്ധിച്ച് നിരവധി നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റും പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. ഐ.വൈ.സി.സി. മുഹറഖ് ഏരിയ മുന്‍ പ്രസിഡന്‍റ് സൈനുദ്ദീന്‍, തിരുമിറ്റക്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് രാജേഷ്, ബ്ളോക്ക് മെമ്പര്‍ ശശിധരന്‍, കെ.എസ്.യു. ജില്ലാ പ്രസിഡന്‍റ് എ.കെ. ഷാനിബ്, കോണ്‍ഗ്രസ് നേതാക്കളായ ബാപ്പൂട്ടി, രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.