മനാമ: ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിത രാവായ 27ാം രാവില്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വെള്ളിയാഴ്ച്ച രാത്രി തറാവീഹ് നമസ്കാരത്തിന് ശേഷം അല്‍ഫാതിഹ് ഗ്രാന്‍റ് മോസ്കിലാണ് പരിപാടി. ആയിരം മാസത്തേക്കാള്‍ മഹത്തരമാണ് ലൈലത്തുല്‍ ഖദ്റെന്നും വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ ഈ ദിനത്തിലെ ആരാധനകള്‍ക്ക് വിശ്വാസികള്‍ രംഗത്തുവരണമെന്നും നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍മുഫ്താഹ് പറഞ്ഞു.
സമാധാനത്തിന്‍െറയും ശാന്തിയുടെയും ഈ രാവ് കരഗതമാക്കാന്‍ സാധിക്കുന്നത് ജീവിതത്തിലെ ഏറ്റവും സവിശേഷമായ അനുഗ്രഹമായിരിക്കും. എല്ലാ വര്‍ഷവും റമദാനിലെ 27ാം രാവിന് സമാനമായ പരിപാടികള്‍ ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ സംഘടിപ്പിച്ചുവരുന്നുണ്ട്. പരസ്പര സ്നേഹവും വിട്ടുവീഴ്ച്ചയും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും സമൂഹത്തില്‍ സമാധാനം സ്ഥാപിക്കാനും ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ പാരായണം, പ്രഭാഷണം തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശൈഖ് അബ്ദുറഹ്മാന്‍ ദറാര്‍ അശ്ശാഇര്‍, ശൈഖ് മുഹമ്മദ് ഹസന്‍ അബ്ദുല്‍ മഹ്ദി തുടങ്ങിയ പണ്ഡിതരുടെ പ്രഭാഷണങ്ങളുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.