മനാമ: ഹിദ്ദില്‍ കാറിന്‍െറ ഡിക്കിയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയ ഈജിപ്ത് സ്വദേശി മുഹമ്മദ് അഹ്മദിന്‍െറ മൂന്നു വയസുള്ള മകന്‍ ഫെറാസിന്‍െറ മൃതദേഹം മുഹറഖ് കാനൂ പള്ളി ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ ഖബര്‍സ്ഥാനിലത്തെി.
തന്‍െറ എല്ലാമായിരുന്ന മകന്‍െറ മരണം എങ്ങിനെയാണ് സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകട്ടെയെന്ന് മുഹമ്മദ് അഹ്മദ് പറഞ്ഞു. എങ്ങിനെയാണ് തന്‍െറ മൂന്നുവയസുകാരന്‍ മകന്‍ തനിച്ച് കാറിന്‍െറ ഡിക്കി തുറന്ന് അകത്തുകയറുകയെന്ന് മനസിലാകുന്നില്ളെന്ന് അദ്ദേഹം പ്രാദേശിക പത്രത്തിനോട് പറഞ്ഞു. കാര്‍ ലോക്ക് ചെയ്തിരുന്നു. ഇനി, ഡിക്കി തുറന്നിട്ടുണ്ടെങ്കിലും എങ്ങനെയാണ് കുട്ടി തനിച്ച് അതിലേക്ക് കയറുക എന്ന് അദ്ദേഹം ചോദിച്ചു. തനിക്ക് ശത്രുക്കളാരും ഇല്ളെന്നും അദ്ദേഹം പറഞ്ഞു. മകന്‍ ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ കിന്‍റര്‍ഗാര്‍ടനില്‍ ചേരാനിരിക്കുകയായിരുന്നെന്നും തന്‍െറ ജീവിതത്തിലെ എല്ലാം നഷ്ടപ്പെട്ടുവെന്നും മുഹമ്മദ് അഹ്മദ് പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകീട്ട് വീടിനു പുറത്ത് സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഫെറാസ് മുഹമ്മദ് അഹ്മദിനെ കാണാതായത്. വീട്ടുകാര്‍ ഏറെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി.
ചൊവ്വാഴ്ച കാലത്താണ് ഹിദ്ദ് ക്ളബിന്‍െറ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിന്‍െറ ഡിക്കിയില്‍ നിന്ന് കുട്ടിയുടെ ചേതനയറ്റ ശരീരം കണ്ടെടുത്തത്. വീടിനടുത്താണ് ഈ പാര്‍ക്കിങ് സ്ഥലം. കളിക്കിടെ കുട്ടി കാറിന്‍െറ ഡിക്കിയില്‍ കയറുകയും ഉള്ളില്‍ നിന്നും തുറക്കാനാകാത്തവിധം കുടുങ്ങിപ്പോവുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.