മനാമ: ഉത്തര ഗവര്‍ണറേറ്റില്‍ 47 അനധികൃത വിദേശ തൊഴിലാളികളെ പിടികൂടിയതായി ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ റാഷിദ് ആല്‍ഖലീഫ അറിയിച്ചു. അനധികൃത വിദേശ തൊഴിലാളികളെ കണ്ടത്തെുന്നതിനുള്ള പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യത്തിന്‍െറ കുടിയേറ്റ നിയമം ലംഘിച്ച് താമസിക്കാന്‍ ആര്‍ക്കും അനുവാദമില്ളെന്നും അത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം നിയമബന്ധിതമാണെന്നും അത് ലംഘിച്ച് രാജ്യത്ത് കഴിയുന്നത് ഒരു നിലക്കും ന്യായീകരിക്കാന്‍ കഴിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണറേറ്റ് പരിധിയില്‍ നടന്ന ഏറ്റവും വലിയ പരിശോധനയായിരുന്നു കഴിഞ്ഞ ഞായറാഴ്ച്ചയുണ്ടായത്. വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ വഴിവാണിഭക്കാരും വിവിധ കച്ചവട സ്ഥാപനങ്ങളിലെ ജോലിക്കാരുമാണ് പിടിയിലായത്.
സ്ക്രാപ് വ്യാപാര മേഖലയില്‍ നടത്തിയ പരിശോധനയില്‍ പൊലീസ്, നാഷനാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് ഉദ്യോഗസ്ഥര്‍, എല്‍.എം.ആര്‍.എ പ്രതിനിധികര്‍, സിവില്‍ ഡിഫന്‍സ് വിഭാഗം തുടങ്ങിയവര്‍ പങ്കാളികളായി. ഒൗദ്യോഗിക കേന്ദ്രങ്ങളുടെ യോജിച്ച പ്രവര്‍ത്തനം പ്രശംസനീയമാണെന്നും വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കി. സ്ക്രാപ് വ്യാപാര മേഖല മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. നിയമലംഘകരെ പിടികൂടുന്നതിന് വര്‍ഷം മുഴുവനും പരിശോധന തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.