ഇത്തവണയും നോമ്പുകാര്‍ക്ക്  ഹരിദാസന്‍െറ വക ജ്യൂസ് ബോട്ടില്‍ 

മനാമ: മനാമയിലെ ഫാത്തിമ ബിന്‍ത് സാഹിദ് പള്ളിയില്‍ ഇത്തവണയും നോമ്പുതുറക്കുള്ള ജ്യൂസുമായി കാനൂഗാര്‍ഡന്‍ അയ്യപ്പക്ഷേത്രം ഭാരവാഹി തൃശൂര്‍ തച്ചപ്പിള്ളി ഹരിദാസനത്തെി. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് 1000 ബോട്ടില്‍ ജ്യൂസ് ഹരിദാസന്‍  പള്ളിയില്‍ എത്തിക്കുന്നത്.  കേരളത്തിന്‍െറ മതസസൗഹാര്‍ദ പാരമ്പര്യമാണ് ഈ പ്രവൃത്തിക്കുള്ള പ്രചോദനമെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ നിര്‍മാണകമ്പനിയില്‍  എഞ്ചിനിയറാണ് ഹരിദാസന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.