നാടകപ്രേമികളെ പിടിച്ചിരുത്തി ‘ഊരുഭംഗം’

മനാമ: കേരളീയ സമാജത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ ‘ഊരുഭംഗം’ നാടകം നാടകപ്രേമികള്‍ക്ക് പുത്തന്‍ അനുഭവമായി. 
മങ്ങിയ വെളിച്ചവും കളമെഴുത്തും രംഗപടത്തിന്‍െറ വൈവിധ്യവും നവീനമായ കാഴ്ചയൊരുക്കി. കാണികള്‍ക്കിടയിലാണ് നാടകം നടന്നത്. 
ഭാസന്‍െറ യഥാര്‍ഥ സൃഷ്ടിയില്‍ നിന്നും പലഭാഗങ്ങളും മാറ്റിയാണ് അവതരിപ്പിച്ചത്. 
വിഷ്ണുനാടക ഗ്രാമമാണ് സംവിധാനം ചെയ്തത്. ദുരോധനനായി വേഷമിട്ട ശിവകുമാര്‍ കൊല്ലറോത്ത്, ഭീമനായി അഭിനയിച്ച അനീഷ് റോണ്‍, സജിത അനീഷ്, അനീഷ് ഗൗരി തുടങ്ങിയവര്‍ മികച്ച അഭിനയം കാഴ്ചവെച്ചു. 
വിഷ്ണു, ദിനേശ് മാവൂര്‍,വിനോദ്, വിജിന സന്തോഷ്, ഹരീഷ് മേനോന്‍,മനു,ഉണ്ണികൃഷ്ണന്‍, ദീപു ആറ്റിങ്ങല്‍,ശ്രീരാഗ് എന്നിവരാണ് പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. സമാജം ഡ്രാമ സ്കൂളിന്‍െറ നേതൃത്വത്തിലായിരുന്നു അവതരണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.