കാലാവസ്ഥ അറിയിപ്പ് സ്മാര്‍ട് ഫോണ്‍ വഴി 

മനാമ: സ്മാര്‍ട് ഫോണ്‍ വഴി കാലാവസ്ഥ അറിയിപ്പ് നല്‍കുന്ന പദ്ധതിക്ക് ഗതാഗത-ടെലികോം മന്ത്രാലയം തുടക്കം കുറിച്ചു. മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ കാലാവസ്ഥയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പൊതുജനങ്ങള്‍ക്ക് അപ്പപ്പോള്‍ അറിയാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. കാലാവസ്ഥാ കേന്ദ്രത്തിന്‍െറ സേവനം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. വിവരങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.