ദോഹ: താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം ചെയ്ത് നന്മ ഖത്തര്‍ ഫേസ്ബുക് കൂട്ടായ്മ. സൈലിയയിലെ ലേബര്‍ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കിടയിലാണ് നന്മ ഖത്തര്‍ ഇഫ്താര്‍ വിഭവങ്ങള്‍ പങ്കുവച്ചത്. നന്മയുടെ ഫേസ്ബുക്,വാട്ട്സ് ആപ് കൂട്ടായ്മകളിലൂടെയാണ് ഇഫ്താര്‍ വിഭവങ്ങള്‍ സമാഹരിച്ചത്. വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന് ഗ്രൂപ്പിലെ സാധരണക്കാരായ അംഗങ്ങള്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. സാധാരണ പ്രവാസികളുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്ന നന്മ ഖത്തര്‍ കടുത്ത ചൂടില്‍ തൊഴിലാളികള്‍ക്ക് ജോലിസ്ഥലത്ത് കുടിവെള്ളവും പാനീയങ്ങളും വിതരണം ചെയ്യാറുണ്ട്. ഇന്ത്യന്‍ എംബസിക്കടുത്തുള്ള കാര്‍ഷെഡില്‍ അഭയം തേടിയത്തെുന്നവര്‍ക്ക് ഭക്ഷണമുള്‍പ്പെടെ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.