മനാമ: വിദേശ രാഷ്ട്രങ്ങളുടെ പിന്തുണയോടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അപകടകരമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനത്തെിയ പൗരപ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
മേഖലയിലും അന്താരാഷ്ട്ര തലത്തിലും തീവ്രവാദത്തിനെതിരായ മുന്നേറ്റങ്ങള്‍ ശക്തിപ്പെടുന്ന ഘട്ടമാണിത്. രാജ്യത്തിനുള്ളില്‍ തീവ്രവാദ-ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല്ള.
ജനങ്ങളുടെ സുരക്ഷയും സമാധാനവുമാണ് എല്ലാ സര്‍ക്കാറുകളും ലക്ഷ്യം വെക്കുന്നത്. നിയമവും ഭരണഘടനയും മാനിക്കാന്‍ എല്ലാവരും തയാറാകേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളും ഐക്യത്തോടെ മുന്നോട്ടു പോകുന്നതാണ് ബഹ്റൈന്‍െറ യഥാര്‍ഥ സംസ്കാരമെന്നും അതിനെ തുരങ്കം വെക്കുന്ന നടപടികള്‍ അനുവദിക്കാന്‍ സാധിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.