മനാമ: മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് കച്ചവടക്കാര്‍ ഒഴിവാക്കുന്ന പഴം-പച്ചക്കറികള്‍ ശേഖരിച്ച് വില്‍ക്കുന്ന സംഘം സജീവം. ഇവിടെ വ്യാപാരികള്‍ ഉപേക്ഷിക്കുന്ന സാധനങ്ങള്‍ സോപ്പുപൊടിയും മറ്റും ഉപയോഗിച്ച് കഴുകി തെരുവുകച്ചവടത്തിനായി കൊണ്ടുപോകുകയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കോളി ഫ്ളവറില്‍ കറുപ്പുപുള്ളി വീണാല്‍ കളയുന്ന പതിവുണ്ട്.
ഇത് ഒരു സംഘം ബംഗാള്‍ സ്വദേശികള്‍ എടുത്ത് സോപ്പുപൊടി ഉപയോഗിച്ച് കഴുകിയാണ് തെരുവുകച്ചവടത്തിന് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം എലി കരണ്ട നിലയിലുള്ള തണ്ണിമത്തന്‍ ഇവിടെ ഒരു വ്യാപാരി ഉപേക്ഷിച്ചിരുന്നു. ഇത് ഒഴിവാക്കിയ ഉടന്‍ ഒരു ബംഗാള്‍ സ്വദേശിയത്തെി തണ്ണിമത്തനുമായി പോയി. സംശയം തോന്നിയ ഇവിടുത്തെ വ്യാപാരിയും കെ.എം.സി.സി മലപ്പുറം ജില്ലാ അധ്യക്ഷനുമായ സലാം മമ്പാട്ടുമൂല ഇവരെ പിന്തുടരുകയായിരുന്നു. അപ്പോള്‍ തണ്ണിമത്തനുമായി പോയ ആള്‍ മനാമയിലെ ഇടുങ്ങിയ റോഡിലത്തെി ഇത് മുറിച്ച് പൊളിത്തീന്‍ കവര്‍ പതിച്ച് വില്‍പനക്ക് വെക്കുന്നതാണ് കണ്ടത്. ഉപയോഗശൂന്യമായ പച്ചക്കറികളും മറ്റും ഹോട്ടലുകളില്‍ വരെ എത്തിക്കുന്ന സംഘമുണ്ടെന്ന് സംശയിക്കുന്നതായി സലാം പറഞ്ഞു.തെരുവ് കച്ചവടം ബഹ്റൈനില്‍ നിയമവിരുദ്ധമാണ്. എങ്കിലും നിയമം ലംഘിച്ച് പലയിടങ്ങളിലും തെരുവുകച്ചവടം തകൃതിയായി നടക്കുന്നുണ്ട്. വില്‍ക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാകില്ല എന്നതിനാല്‍, ഇത്തരം കച്ചവടക്കാരില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ പലതവണ അഭ്യര്‍ഥിച്ചിട്ടുണ്ട്. പലപ്പോഴും തെരുവുകച്ചവടക്കാരെ പിടികൂടാറുണ്ടെങ്കിലും ഒട്ടുംവൈകാതെ തന്നെ ഇവര്‍ കച്ചവടം പുനരാരംഭിക്കുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.