വേനല്‍കാല പുറംജോലി  നിരോധം ഇത്തവണ കര്‍ശനമാക്കും

മനാമ: ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടപ്പാക്കുന്ന വേനല്‍കാലത്തെ പുറംജോലി നിരോധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്. 2007മുതല്‍ നിലവില്‍ വന്ന തൊഴില്‍ നിരോധവേളയില്‍ ഉച്ച മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പുറത്തുള്ള ജോലികള്‍ അനുവദനീയമല്ലാത്തത്. ഇത്തവണ ബഹ്റൈനിലെ എല്ലാ സൈറ്റുകളിലും ഇത് കര്‍ശനമായി നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സബാഹ് അദ്ദൂസരി പ്രാദേശിക പത്രത്തോട് പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ നിര്‍മ്മാണ രംഗത്തിനാണ് കാര്യമായ ഊന്നല്‍ നല്‍കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഫാക്ടറികളിലും വീടുനിര്‍മ്മാണ രംഗത്തും സ്വകാര്യ ഭവനങ്ങളിലും ഇതു പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ക്ളീനിങ് കമ്പനികളുടേതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തൊഴില്‍നിരോധ വേള തുടങ്ങാന്‍ ഇനി പത്തുദിവസം മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷം രാജ്യത്തെ 98 ശതമാനം കമ്പനികളും ഈ നിയമം നടപ്പാക്കിയതായാണ് കണക്ക്. 
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ഓരോ തൊഴിലാളിക്കും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴയടക്കേണ്ടി വരും. 2012ലാണ് പിഴ തുക വര്‍ധിപ്പിച്ചത്. നേരത്തെ 50 ദിനാര്‍ മുതല്‍ 300 ദിനാര്‍ വരെയായിരുന്നു പിഴ ചുമത്തിയിരുന്നത്. തൊഴില്‍ നിരോധകാലം രണ്ടുമാസത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ഉദ്ദേശമില്ളെന്ന് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. 
കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ 265 നിയമലംഘനങ്ങള്‍ നടന്നതായി കണ്ടത്തെിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.