104 ബഹ്റൈന്‍ പ്രവാസികളുടെ കവിതാ സമാഹാരം നാളെ പ്രകാശനം ചെയ്യും

മനാമ: ബഹ്റൈന്‍ പ്രവാസികളായ 104 പേരുടെ കവിതാ സമാഹാരം-‘മണല്‍ മര്‍മ്മരം’-നാളെ പ്രകാശനം ചെയ്യും. കേരളീയ സമാജം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ച രണ്ടുമണിക്ക് സമാജം ഹാളിലാണ് പരിപാടി. പത്തു പേര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്. ബാജി ഓടംവേലിയാണ് എഡിറ്റര്‍. സമാജം പ്രസിഡന്‍റ് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി, സമാജം സെക്രട്ടറി എന്‍.കെ.വീരമണി, സമാജം സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന്‍വേലിക്കര തുടങ്ങിയവര്‍ സംബന്ധിക്കും.
2010 ല്‍ ഗള്‍ഫിലെ 80 പേരുടെ കവിതകള്‍ ഉള്‍പ്പെടുത്തി ‘പവിഴമഴ’ എന്ന പേരില്‍ ബാജി ഓടംവേലി എഡിറ്ററായി കവിതാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. ഗള്‍ഫിലെ അധികം പ്രശസ്തരല്ലാത്ത എഴുത്തുകാരെ തിരിച്ചറിയുന്നതിന് ഈ ഉദ്യമം സഹായകമായി.
‘മണല്‍ മര്‍മ്മരത്തി’ന്  അനില്‍ വേങ്കോടാണ് അവതാരിക എഴുതിയത്. ഹീര ജോസഫ് പുറംചട്ട ഡിസൈന്‍ ചെയ്തു.  ആപ്പിള്‍ തങ്കശ്ശേരിയുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘മണല്‍ മര്‍മ്മരത്തി’ല്‍ എഴുത്തുകാരുടെ ഫോട്ടോയും വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇത് ഡയറക്ടറിയായി ഉപയോഗിക്കാനും സാധിക്കും. ‘തണല്‍ ബഹ്റൈന്‍’ എന്ന കൂട്ടായ്മയാണ് പ്രസാധകര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.