മനാമ: ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പുനടത്താനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ, ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ചിലപ്പോള്‍ നാടുകടത്താന്‍ തന്നെ സാധ്യതയുണ്ടെന്നും ഇത് ഒഴിവാക്കാനായി പണം നല്‍കണമെന്നുമാണ് തട്ടിപ്പുകാര്‍ ഫോണില്‍ ആവശ്യപ്പെടുന്നത്.
ഇതേതുടര്‍ന്നാണ് ഇത്തരം സംഭവം ശ്രദ്ധയില്‍ പെട്ടാല്‍ അതിന്‍െറ നിജസ്ഥിതി അറിയാനായി എംബസിയുമായി ബന്ധപ്പെടണമെന്ന്് ഇന്ത്യന്‍ രജിസ്റ്റേഡ് സംഘടനകള്‍ക്ക് അയച്ച കത്തില്‍ ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ പറയുന്നത്. ഇരകളെ ലക്ഷ്യമിട്ടശേഷം അവരില്‍ ഭയം ജനിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പിനിരയാക്കുന്നവരുടെ വിശ്വാസം ആര്‍ജിച്ച ശേഷം, കേസ് നടത്താനായി എംബസി അഭിഭാഷകന്‍െറ എക്കൗണ്ടിലേക്ക് നിശ്ചിത തുക നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയാണ് പതിവ്.
ഇത്തരം സംഭവങ്ങള്‍ മുമ്പും ബഹ്റൈനില്‍ നടന്നിട്ടുണ്ട്. സമാനമായ രീതിയില്‍ നടന്ന തട്ടിപ്പുശ്രമം പോയ വര്‍ഷം ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.