മനാമ: പടവ് കുടുംബവേദി ഭരണസമിതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം അദ്ലിയ കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്നു. കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. സമാജം സെക്രട്ടറി എന്‍.കെ. വീരമണി, മനോഹരന്‍ പാവറവട്ടി, കെ.ടി.സലീം, സലാം മമ്പാട്ടുമൂല, ഫ്രന്‍റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സെയ്ദ് റമദാന്‍ നദ്വി, കെ.എം.സി.സി പ്രതിനിധി ഗഫൂര്‍ കൈപമംഗലം, കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത്, പടവ് മുന്‍ പ്രസിഡന്‍റ് ഉമ്മര്‍ പാനായിക്കുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രക്ഷാധികാരി ശംസ് കൊച്ചിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രസിഡന്‍റ് നൗഷാദ് മഞ്ഞപ്പാറ സ്വാഗതവും സെക്രട്ടറി ഷിബു കൃതജ്ഞതയും രേഖപ്പെടുത്തി.
വേദിയില്‍ സലാം മമ്പാട്ടുമൂലയെ പൊന്നാട അണിയിച്ച് ആദരിച്ചു. യോഗത്തിന് കണ്‍വീനര്‍ സുനില്‍ ബാബു നേതൃത്വം നല്‍കി. തുടര്‍ന്ന് കോഓഡിനേറ്റര്‍ നിദാല്‍ ശംസ്, വൈസ് പ്രസിഡന്‍റ് ഗണേഷ്കുമാര്‍, മുസ്തഫ പട്ടാമ്പി, അബ്ദുല്‍ സലാം, സാദിഖ് ആലുവ, ഇസ്മായില്‍ കുറ്റ്യാടി, അഷറഫ് കാഞ്ഞങ്ങാട്,നിസാര്‍,ഹനീഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.