മനാമ: തുറസ്സായ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി നിര്‍മാണ സാമഗ്രികള്‍ തള്ളുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്. വേസ്റ്റ് തള്ളുന്നവര്‍ക്കെതിരെ നിലവില്‍ 300 ദിനാര്‍ പിഴ ചുമത്താന്‍ നിയമമുണ്ട്. ഇത് ചെറിയ പിഴയാണെന്ന് നോര്‍തേണ്‍ മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ യൂസഫ് അലി അല്‍ ഘതം അഭിപ്രായപ്പെട്ടു. ഇതിനെതിരെ കടുത്ത പിഴ ഈടാക്കണമെന്ന് അദ്ദേഹം മുന്‍സിപ്പല്‍ കൗണ്‍സിലിന്‍െറ പ്രതിവാര യോഗത്തില്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട് ചെയ്തു. അനധികൃതമായി തള്ളുന്ന ഓരോ ലോഡിനും പിഴ ഈടാക്കാനാണ് നീക്കം. ഇത് നിലവിലുള്ള 300 ദിനാറിലും കൂടും. മാത്രവുമല്ല, നിയമം ലംഘിക്കുന്നവര്‍ പിഴയടച്ചില്ളെങ്കില്‍ അവരുടെ കൊമേഴ്സ്യല്‍ രജിസ്ട്രേഷന്‍ പുതുക്കരുതെന്ന് വ്യവസായ, വാണിജ്യ,ടൂറിസം മന്ത്രാലയത്തോട് ആവശ്യപ്പെടും. കടുത്ത പിഴ ഈടാക്കുന്നതോടെ, ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം അവസാനിക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.