റമദാന്‍: സഹായം വിതരണം ചെയ്യാന്‍ രാജാവ് ഉത്തരവിട്ടു

മനാമ: അര്‍ഹരായ കുടുംബങ്ങള്‍ക്ക് റമദാന്‍ സഹായം വിതരണം ചെയ്യാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കഴിഞ്ഞ ദിവസം ഉത്തരവിട്ടു.
റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷനില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ക്ക് ഇതിന്‍െറ ഗുണഫലം ലഭിക്കും.
സഹായ വിതരണം നടത്തുന്നതിനാവശ്യമായ നപടികള്‍ കൈക്കൊള്ളാന്‍ റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫയെ ഹമദ് രാജാവ് ചുമതലപ്പെടുത്തി. പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സഹായം കൈമാറുന്നതിന് ഉത്തരവിട്ട ഹമദ് രാജാവിന് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ പ്രത്യേകം നന്ദി അറിയിച്ചു. എല്ലാ വര്‍ഷവും രാജാവ് സഹായം പ്രഖ്യാപിക്കാറുണ്ടെന്നും അഗതികള്‍ക്കും അനാഥകള്‍ക്കും വിധവകള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും ആര്‍.സി.ഒ സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് അഭിപ്രായപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.