ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വന്‍ ഹെറോയിന്‍ വേട്ട

മനാമ: ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. കടല്‍ കൊള്ളയുള്‍പ്പെടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന സംയുക്ത സമുദ്ര സേന(സി.എം.എഫ്)യുടെ നേതൃത്വത്തില്‍ ഒരു മെട്രിക് ടണ്‍ ഹെറോയിനാണ് പിടികൂടിയത്.
കഴിഞ്ഞ മേയില്‍ നാല് ഓപറേഷനുകളിലായാണ് ഇത്രയും മയക്കുമരുന്ന് പിടികൂടിയതെന്ന് കമ്പയിന്‍ഡ് ടാസ്ക് ഫോഴ്സ് അറിയിച്ചു. ടാസ്ക് ഫോഴ്സിനു കീഴിലുള്ള ഓസ്ട്രേലിയന്‍ നാവിക സേനയുടെ എച്ച്.എം.എസ്.ഡാര്‍വിനും  ഫ്രഞ്ച് നാവിക സേനയുടെ എഫ്.എസ്. നിവോസുമാണ് മയക്കുമരുന്ന് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.