മനാമ: അസുഖ ബാധിതയായതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്ന ജെസി ബെന്നി ജോണിന് കേരളീയ സമാജം നോര്‍ക ഹെല്‍പ് ഡെസ്ക് വിമാന ടിക്കറ്റ് നല്‍കി. സമാജത്തില്‍ വെച്ച് പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണ പിള്ള ടിക്കറ്റ് കൈമാറി. സമാജം വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, അസി.സെക്രട്ടറി സിറാജ് കൊട്ടാരക്കര, ദേവന്‍ ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നാട്ടില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിന് അത്താണിയാകാനാണ് ജെസി ബഹ്റൈനില്‍ വീട്ടുജോലിക്കായി എത്തിയത്. ഇതിനിടെ ഹൃദ്രോഗബാധയുണ്ടായത് എല്ലാ പ്രതീക്ഷകള്‍ക്കും തിരിച്ചടിയാവുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സവേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭര്‍ത്താവ് മരിച്ച ജെസി നാട്ടിലത്തെിയാല്‍ തുടര്‍ചികിത്സകള്‍ എങ്ങിനെ നടത്തണമെന്നറിയാത്ത അവസ്ഥയിലാണ്. ജെസിയെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ‘നോര്‍ക’ കണ്‍വീനര്‍ സിറാജ് കൊട്ടാരക്കരയുമായി (39443097) ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.