ഇന്ത്യന്‍ സ്കൂളില്‍ ഭാരത് സ്കൗട്സ് ആന്‍റ് ഗൈഡ്സ് യൂനിറ്റ് തുടങ്ങി

മനാമ: ഇന്ത്യന്‍ സ്കൂളില്‍ ഭാരത് സ്കൗട്സ് ആന്‍റ് ഗൈഡ്സ് യൂനിറ്റ് തുടങ്ങി. ഇതിന്‍െറ ഉദ്ഘാടനം ഈസ ടൗണ്‍ കാമ്പസില്‍ നടന്നു. രണ്ടു മുതല്‍ ആറുവരെ ക്ളാസുകളിലെ 720 കുട്ടികള്‍ സ്കൗട്സ് ആന്‍റ് ഗൈഡ്സില്‍ ചേര്‍ന്നിട്ടുണ്ട്. വിവിധ പരിപാടികള്‍ വഴി കുട്ടികളുടെ വ്യക്തിത്വ വികാസം ഉറപ്പുവരുത്തുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നതെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മുകുന്ദ വാര്യര്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ എംബസി സെക്കന്‍റ് സെക്രട്ടറി ആനന്ദ് പ്രകാശ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധിയായി മായ്സ ഇസ്ഹാഖ് അബ്ദുല്ല കൂഹ്ജി പങ്കെടുത്തു. ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി ഡോ.ഷെമിലി പി.ജോണ്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജെയ്ഫര്‍ മെയ്ദനി, ഭൂപീന്ദര്‍ സിങ്, ഡോ.മനോജ് കുമാര്‍, സജി ആന്‍റണി, പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
  കഴിഞ്ഞ ദിവസം സ്കൂളിലെ ഫോട്ടോഗ്രഫി ക്ളബും ഉദ്ഘാടനം ചെയ്തു. ശൈഖ് ഈസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും സന്നിഹിതരായിരുന്നു. തുടര്‍ന്ന് സജി ആന്‍റണി ഫോട്ടോഗ്രഫി ശില്‍പശാലക്ക് നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.