ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക, വികസന പദ്ധതികള്‍ക്ക് സല്‍മാന്‍ രാജാവ് സമര്‍പ്പിച്ച രൂപരേഖക്ക് ജി.സി.സി നേതൃത്വം അംഗീകാരം നല്‍കിയതായി സെക്രട്ടറി ജനറല്‍ അബ്ദുല്ലതീഫ് അസ്സയ്യാനി വ്യക്തമാക്കി.
ചൊവ്വാഴ്ച ജിദ്ദയില്‍ ചേര്‍ന്ന 16ാമത് ജി.സി.സി കൂടിയാലോചനാ യോഗത്തിന് ശേഷം സെക്രട്ടറി ജനറലും സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക, വികസന പദ്ധതികളുടെ നടത്തിപ്പിന് പ്രത്യേക സമിതി രൂപീകരിക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു. ആറ് ഗള്‍ഫ് രാജ്യങ്ങളുടെ സമഗ്ര വികസനം മുന്നില്‍ കണ്ടാണ് പദ്ധതി തയ്യാറാക്കുന്നത്. മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിച്ചാല്‍ നല്ല അയല്‍പക്ക ബന്ധത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ തയ്യാറാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. സിറിയയിലെ ആഭ്യന്തര, തീവ്രവാദ പ്രശ്നങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കുന്ന ഭീഷണി ഇല്ലാതാക്കാനും ഐ.എസിനെ വകവരുത്താനും അന്താരാഷ്ട്ര കരസേനയെ സിറയയിലേക്ക് നിയോഗിക്കണമെന്നും അല്‍ജുബൈര്‍ ആവശ്യപ്പെട്ടു.
ലിബിയയിലെ നിയമാനുസൃത സര്‍ക്കാറിന് ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചതായും യമന്‍ പ്രശ്നത്തില്‍ കുവൈത്ത് ചര്‍ച്ചയുടെ വെളിച്ചത്തിലും യു.എന്‍ രക്ഷാസമിതിയുടെ കരാറിന്‍െറ അടിസ്ഥാനത്തിലുമുള്ള സമാധാനം പുന:സ്ഥാപിക്കണമെന്നും ജി.സി.സി രാഷ്ട്രനേതാക്കള്‍ അഭിപ്രായപ്പെട്ടു. ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ ഒത്തുചേരലിന്‍െറ എണ്ണം വര്‍ധിപ്പിക്കാനും വര്‍ഷത്തിലൊരിക്കല്‍ ജി.സി.സി, ബ്രിട്ടന്‍ സംയുക്ത ഉച്ചകോടി ചേരാനും തീരുമാനിച്ചതായും വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. സമ്മേളനത്തിനായി ജിദ്ദയിലത്തെിയ രാഷ്ട്ര തലവന്മാരെ സല്‍മാന്‍ രാജാവ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മുഹമ്മദ് ആല്‍ സയ്യിദ്, യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മഖ്തൂം, ഖത്തര്‍ ഭരണാധികാരി ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍, ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ഖലീഫ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.