പാര്‍ക്കുകളുടെ സൗന്ദര്യവത്കരണം: ബഹ്റൈന്‍ സ്വിറ്റ്സര്‍ലന്‍ഡുമായി സഹകരിക്കും

മനാമ: രാജ്യത്തെ പാര്‍ക്കുകളുടെ സൗന്ദര്യവത്കരണത്തിനും ടൂബ്ളി ഉള്‍ക്കടല്‍ ശുചീകരണത്തിനും സ്വിറ്റ്സര്‍ലന്‍ഡുമായി സഹകരിക്കുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് പറഞ്ഞു. ബഹ്റൈനിലെ സ്വിസ് കോണ്‍സുല്‍ ജനറല്‍ ഹെംബര്‍ട്ട് വിന്‍സെന്‍റിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം അനുസ്മരിച്ച മന്ത്രി വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ വരും കാലങ്ങളില്‍ സാധിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
ഈയടുത്ത് ഹമദ് രാജാവ് നടത്തിയ സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പുതിയ അധ്യായം രചിച്ചെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും പാര്‍ക്കുകളിലും പാതയോരങ്ങളിലും ഹരിതവത്കരണത്തിനായി വൃക്ഷത്തൈകള്‍ നടുന്നതിനും സ്വിസ് കമ്പനികളുടെ സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.