മോര്‍ച്ചറിയില്‍ നിന്നും മൃതദേഹം മാറിയ സംഭവം:ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

മനാമ: മോര്‍ച്ചറിയില്‍ നിന്നും ആളുമാറി മൃതദേഹം കൊണ്ടുപോയ സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. ഹിദ്ദിലുള്ള ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ മോര്‍ച്ചറി നടപടികള്‍ക്കു ശേഷം മൃതദേഹം ഏറ്റുവാങ്ങാമെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ പിന്നീട് ഇയാള്‍ മോര്‍ച്ചറിയിലേക്ക് ഫോണ്‍ ചെയ്ത് മൃതദേഹം ഹിദ്ദ് ഖബര്‍സ്ഥാനിലേക്ക് അയക്കാന്‍ പറയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മൃതദേഹം ഹിദ്ദിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഹിദ്ദിലേക്ക് അയച്ചത് മുഹറഖില്‍ നിന്നും മരിച്ച സ്ത്രീയുടെ മൃതദേഹമായിരുന്നു.
അബദ്ധം തിരിച്ചറിഞ്ഞ ഉടന്‍ തന്നെ ഹിദ്ദിലേക്ക് വിളിക്കുകയും മൃതദേഹങ്ങള്‍ മാറ്റുകയും ചെയ്തു.
മോര്‍ച്ചറിയില്‍ നിന്നും മുഖം നോക്കി മൃതദേഹം ഉറപ്പുവരുത്താതാണ് അബദ്ധത്തിന് ഇടയാക്കിയതെന്ന് ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പറഞ്ഞതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.